ബാബു ആൻ്റണിയും തമ്പി ആൻ്റണിയും പ്രധാന കഥാപാത്രങ്ങളാകുന്ന " ഹെഡ്മാസ്റ്റർ " തിരുവനന്തപുരത്ത് തുടങ്ങി.



ഹെഡ് മാസ്റ്റർ തിരുവനന്തപുരത്ത് തുടങ്ങി (തമ്പി ആന്റണിയും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രങ്ങളിൽ ) ....

ചാനൽ ഫൈവ് ന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമ്മിച്ച്, രാജീവ് നാഥ് സംവിധാനം ചെയ്യുന്ന "ഹെഡ് മാസ്റ്റർ " തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന് തുടക്കം കുറിച്ച് ആദ്യതിരി തെളിച്ചതും സ്വിച്ചോൺ നിർവ്വഹിച്ചതും പ്രശസ്ത സാഹിത്യകാരൻ സക്കറിയ ആയിരുന്നു. പ്രശസ്ത എഴുത്തുകാരൻ കാരൂറിന്റെ ഏറെ പ്രസിദ്ധമായ 'പൊതിച്ചോറ് ' എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ഹെഡ് മാസ്റ്റർ . 

അദ്ധ്യാപകരുടെ പൊള്ളുന്ന ജീവിതത്തിലെ നിമിഷങ്ങൾ, സ്വന്തം അനുഭവത്തിന്റെ ഉപ്പ് കൂടി ചേർത്ത് കാരൂർ വരച്ചിട്ട കഥയാണ് പൊതിച്ചോറ്.  തമ്പി ആന്റണി, ബാബു ആന്റണി, ദേവി (നടി ജലജയുടെ മകൾ ), സഞ്ജു ശിവറാം , ജഗദീഷ് , മധുപാൽ, സുധീർ കരമന, ശങ്കർ രാമകൃഷ്ണൻ , കഴക്കൂട്ടം പ്രേംകുമാർ , ആകാശ് രാജ് (ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ മകൻ), കാലടി ജയൻ , പുജപ്പുര രാധാകൃഷ്ണൻ , മഞ്ജു പിള്ള , സേതുലക്ഷ്മി, മിനി, ജയന്തി എന്നിവർകഥാപാത്രങ്ങളാകുന്നു.              

ബാനർ - ചാനൽ ഫൈവ് , സംവിധാനം - രാജീവ് നാഥ് , നിർമ്മാണം -ശ്രീലാൽ ദേവരാജ്, ഛായാഗ്രഹണം - പ്രവീൺ പണിക്കർ, എഡിറ്റിംഗ് - ബീനാ പോൾ, ഗാനരചന -പ്രഭാവർമ്മ, സംഗീതം - കാവാലം ശ്രീകുമാർ , ആലാപനം - പി ജയചന്ദ്രൻ , നിത്യ മാമ്മൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ഷിബു ഗംഗാധരൻ , പ്രൊഡക്ഷൻ കൺട്രോളർ - രാജീവ് കുടപ്പനക്കുന്ന്, കല- ആർ കെ , ചമയം -ബിനു കരുമം, കോസ്റ്റ്യും - തമ്പി ആര്യനാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജൻ മണക്കാട്, സ്റ്റിൽസ് - വി വി എസ് ബാബു. 
പി ആർ ഓ : അജയ് തുണ്ടത്തിൽ .

No comments:

Powered by Blogger.