കർണൻ ,നെപ്പോളിയൻ , ഭഗത് സിംഗ് ജനുവരി 28ന് റിലീസ് ചെയ്യും.

ഫസ്റ്റ് പേജ് എന്റെർടൈൻമെന്റിന്റെ ബാനറിൽ മോനുപഴേടത്ത് നിർമ്മിച്ച്, ശരത്. ജി-മോഹൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന " കർണൻ, നെപ്പോളിയൻ'ഭഗത് സിംഗ്, "
 എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലാ, ഈരാറ്റുപേട്ട ഭാഗങ്ങളിലായി പൂർത്തിയായിരിക്കുന്നു.

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജനുവരി ഇരുപത്തിയെട്ടിന് പ്രദർശനത്തിനെത്തുന്നു.
ഒരു ഗ്രാമത്തിലെ ഏതാനും ചെറുപ്പക്കാർ രൂപം കൊടുത്ത ഒരു ക്ലബ്ബാണ് കർണൻ, നെപ്പോളിയൻ, ഭഗത് സിംഗ്
ഈ ക്ലബ്ബ് പ്രവർത്തനവുമായി നീങ്ങുന്ന ഇവരുടെ ജീവിതം ഒരു ഘട്ടത്തിൽ ഏറെ സംഘർഷഭരിതമാക്കുന്നതാണു് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതു്.

ധീരജ് ഡെന്നി, അൽത്താഫ് (സംവിധായകൻ) എൽദോ മാത്യു, അനീഷ് ഗോപാൽ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പുതുമുഖം ആദ്യാ പ്രസാദാണ് നായിക.
ജോയ് മാത്യു ,സുധീർ കരമന, നന്ദു, സുനിൽ സുഗതാ, വിജയകുമാർ, ഡോ.റോണി, ഇന്ദ്രൻസ് കൊച്ചുപ്രേമൻ,, ബിജുക്കുട്ടൻ, ബാലാജി, വിഷ്ണു (ഗപ്പി ഫെയിം) ഷൈജു അടിമാലി ബിനു അടിമാലി ,അബു സലിം ,ജാഫർ ഇടുക്കി, ശ്രീലഷ്മി, രശ്മി ബോബൻ, മോളികണ്ണമാലിആര്യാമണികണ്ഠൻ, കുളപ്പുളി ലീല.സേതുലഷ്മി, അമ്പിളി നിലമ്പൂർ,ദേവകിയമ്മ, എന്നിവരും പ്രധാന താരങ്ങളാണ്.റഫീഖ് അഹമ്മദ്, ഹരി നാരായണൻ എന്നിവരുടെ ഗാനങ്ങൾക്കു് 'രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു.

പ്രശാന്ത് കൃഷ്ണ, ഛായാഗ്രഹണവും, റെക്സൻ ജോസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

വാഴൂർ ജോസ്.

No comments:

Powered by Blogger.