മോഹൻലാൽ , സമർജിത് ലങ്കേഷ്, നയൻ സരിക എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി നന്ദകിഷോർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഫാൻ്റസി ആക്ഷൻ ചിത്രം " വൃഷഭ " ഡിസംബർ 25ന് തിയേറ്ററുകളിൽ എത്തും. " പെണ്ണെ പെണ്ണെ..... " ഗാനം പുറത്തിറങ്ങി.

https://youtu.be/NhaBm6cs1-s
മോഹൻലാൽ , സമർജിത് ലങ്കേഷ് , നയൻ സരിക , രാഗിണി ദ്വിവേദി , അജയ് , നേഹ സക്സേന , വിനയ് വർമ്മ , രാമചന്ദ്ര രാജു , അലി , കിഷോർ , അയ്യപ്പ പി.ശർമ്മ , രഘു ഹോണ്ടഡകേരി , ജിതേന്ദ്ര തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ആൻ്റണി സാംസൺ ഛായാഗ്രഹണവും , കെ.എം. പ്രകാശ് എഡിറ്റിംഗും , സാം സി.എസ് സംഗീതവും ഒരുക്കുന്നു . കണക്ട് മീഡിയ , ബാലാജി മോഷൻ പിക്ച്ചേഴ്സ് , അഭിഷേക് എസ്. വ്യാസ് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .വിനായക് ശശികുമാർ , ശങ്കർ രാമകൃഷ്ണൻ , കല്യാൺ ചക്രവർത്തി എന്നിവർ ഗാനരചനയും നിർവ്വഹിക്കുന്നു .മധു ബാലകൃഷ്ണൻ , കപിൽ കപിലാൻ , സുഖ് വിന്ദർ സിംഗ് ദീപക് ബ്ലൂ , അനിരുദ്ധ് ശാസ്ത്രി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
ഗീതാ ആർട്സ്, ആശീർവാദ് സിനിമാസ് , പെൻ സിനിമാസ്, കെ. വി. എൻ പ്രൊഡക്ഷൻസ് എന്നി കമ്പനികളാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത് . തെലുങ്ക് , മലയാളം ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത് .
സലിം പി. ചാക്കോ

No comments: