കെ.കെ. ശൈലജ ടീച്ചർ സിനിമയിൽ എത്തി ." വെള്ളരിക്കാപ്പട്ടണം " ഉടൻ റിലീസ് ചെയ്യും.

സാമൂഹ്യപ്രതിബദ്ധതയിലൂന്നിയ പ്രമേയവുമായി മലയാളത്തിലിതാ ഒരു പുതിയ ചിത്രം വരുന്നു.  മംഗലശ്ശേരി മൂവീസിന്‍റെ ബാനറില്‍ മോഹന്‍ കെ കുറുപ്പ് നിര്‍മ്മിച്ച് നവാഗത സംവിധായകന്‍ മനീഷ് കുറുപ്പ് ഒരുക്കിയ 'വെള്ളിരിക്കാപ്പട്ടണം' ഉടന്‍ പ്രേക്ഷകരിലേക്കെത്തും. ഏറെ പുതുമയുള്ള ഈ ചിത്രം തികച്ചും വ്യത്യസ്തമായ ഇതിവൃത്തമാണ്പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്.

അവതരണത്തിലുംഉള്ളടക്കത്തിലും പുതുമയുണര്‍ത്തുന്ന വെള്ളരിക്കാപ്പട്ടണത്തിലൂടെ മുന്‍മന്ത്രിമാരായ കെ കെ ശൈലജയും, വി എസ് ശിവകുമാറും ആദ്യമായി വെള്ളിത്തിരയിലെത്തുകയാണ്
പരമ്പരാഗത സിനിമാ ശൈലികളില്‍ നിന്നും വ്യത്യസ്തമായിരുന്നു 'വെള്ളരിക്കാപ്പടണ'ത്തിന്‍റെ ചിത്രീകരണം. 

ചുരുക്കംഅണിയറപ്രവര്‍ത്തരെ മാത്രം
ഏകോപിപ്പിച്ചായിരുന്നു സിനിമയുടെ ചിത്രീകരണവും അനുബന്ധ പ്രവര്‍ത്തനങ്ങളും ആവിഷ്ക്കരിച്ചത്. രസകരമായ ജീവിത മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കിയ വെള്ളരിക്കാപ്പട്ടണം ഒരു ഫാമിലി എന്‍റര്‍ടെയ്നറാണ്. കേരളത്തിന്‍റെ ഗ്രാമീണ സൗന്ദര്യം ഒപ്പിയെടുക്കുന്ന ദൃശ്യഭംഗിയും മനോഹരങ്ങളായ പാട്ടുകളും ഈ ചിത്രത്തെ ഏറെ വ്യത്യസ്തമാക്കുന്നു. പുറത്തുവിട്ട ഗാനങ്ങള്‍ ഇതിനോടകം സംഗീതാസ്വാദകരുടെ മനം കവര്‍ന്നുകഴിഞ്ഞു.

സോഷ്യല്‍മീഡിയയില്‍ തരംഗമായി ആ ഗാനങ്ങള്‍ ഇപ്പോഴുംനിറഞ്ഞുനില്‍ക്കുകയാണ്.ചിത്രത്തിലെ അഞ്ച് പാട്ടുകളില്‍ രണ്ട് പാട്ടുകള്‍ പ്രശസ്തഗാനരചയിതാവ് കെ ജയകുമാറും മൂന്ന് പാട്ടുകള്‍ സംവിധായകന്‍ മനീഷ് കുറുപ്പുമാണ് രചിച്ചിരിക്കുന്നത്.
പരാജയങ്ങളെ ജീവിത വിജയങ്ങളാക്കി മാറ്റുന്ന അതിജീവനത്തിന്‍റെ കഥയാണ് വെള്ളരിക്കാപ്പട്ടണത്തിന്‍റെ കേന്ദ്രപ്രമേയമെന്ന് സംവിധായകന്‍ മനീഷ് കുറുപ്പ് പറയുന്നു. കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളിലൂടെയുമാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. പക്ഷേ കൃഷി മാത്രമല്ല സിനിമ പറയുന്നത്, ചെറുപ്പക്കാരുടെ സ്വതന്ത്ര ചിന്താഗതിയും സ്വയം കണ്ടെത്തുന്ന പുതുവഴിയിലൂടെ ജീവിത വിജയം നേടിയെടുക്കുന്ന അനുഭവങ്ങള്‍ കൂടി ചിത്രം പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നുണ്ട്. സസ്പെന്‍സും ആക്ഷനും ത്രില്ലും ഒക്കെ പ്രേക്ഷകരെ രസിപ്പിക്കുംവിധം സിനിമയിലുണ്ട്. എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിപ്പിക്കുന്നതിനോടൊപ്പം യുവാക്കള്‍ക്ക് മോട്ടിവേഷന്‍ നല്‍കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങളും വെള്ളരിക്കാപ്പട്ടണത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും സംവിധായകന്‍ മനീഷ് കുറുപ്പ് ചൂണ്ടിക്കാട്ടി. വെള്ളായണി, ആലപ്പുഴ, പത്തനാപുരം, പുനലൂര്‍ എന്നിവിടങ്ങളിലായിരുന്നു വെള്ളരിക്കാപ്പട്ടണത്തിന്‍റെ ചിത്രീകരണം.
അഭിനേതാക്കള്‍-ടോണി സിജിമോന്‍, ജാന്‍വി ബൈജു, ഗൗരി ഗോപിക, ബിജു സോപാനം, ജയന്‍ ചേര്‍ത്തല, എം ആര്‍ ഗോപകുമാര്‍, കൊച്ചുപ്രേമന്‍, ജയകുമാര്‍, ആദർശ് ചിറ്റാർ, ദീപു നാവായിക്കുളം, കവിത, മഞ്ജു പുനലൂര്‍, സൂരജ് സജീവ് . ബാനര്‍-മംഗലശ്ശേരില്‍ മൂവീസ്, സംവിധാനം- മനീഷ് കുറുപ്പ്, നിര്‍മ്മാണം- മോഹന്‍ കെ കുറുപ്പ് ,ക്യാമറ-ധനപാല്‍, സംഗീതം-ശ്രീജിത്ത് ഇടവന,ഗാനരചന-കെ ജയകുമാര്‍,മനീഷ് കുറുപ്പ്,  സംവിധാനസഹായികള്‍-വിജിത്ത് വേണുഗോപാല്‍, അഖില്‍ ജെ പി, ജ്യോതിഷ് ആരംപുന്ന, മേക്കപ്പ്-ഇര്‍ഫാന്‍ ഇമാം, സതീഷ് മേക്കോവര്‍, സ്റ്റില്‍സ്- അനീഷ് വീഡിയോക്കാരന്‍, കളറിസ്റ്റ് - മഹാദേവന്‍, സി ജി-വിഷ്ണു പുളിയറ, മഹേഷ് കേശവ്, ടൈറ്റില്‍ ഡിസൈന്‍-സുധീഷ് കരുനാഗപ്പള്ളി, ടെക് സപ്പോര്‍ട്ട്-ബാലു പരമേശ്വര്‍, പി ആര്‍ ഒ - പി ആര്‍ സുമേരന്‍, പരസ്യകല- കൃഷ്ണപ്രസാദ് കെ വി, സെക്കന്‍റ് യൂണിറ്റ് ക്യാമറ- വരുണ്‍ ശ്രീപ്രസാദ്, മണിലാല്‍, സൗണ്ട് ഡിസൈന്‍-ഷൈന്‍ പി ജോണ്‍, ശബ്ദമിശ്രണം-ശങ്കര്‍ എന്നിവരാണ് വെള്ളരിക്കാപ്പട്ടണത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്
പി ആര്‍ സുമേരന്‍
9446190254

No comments:

Powered by Blogger.