ജയസൂര്യ as സണ്ണി വർക്കി = മികച്ച സിനിമ " സണ്ണി " .


ജയസൂര്യയെ  പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത  "സണ്ണി "  ആമസോൺ പ്രൈം വീഡിയോയിൽ  റിലീസ് ചെയ്തു. ജയസൂര്യയുടെ നൂറാമത്തെ ചിത്രം കൂടിയാണ്  " സണ്ണി " .ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍,ജയസൂര്യ എന്നിവര്‍  നിര്‍മ്മിക്കുന്ന ചിത്രമാണ്  " സണ്ണി " . 

ജീവിതത്തിൽ നേടിയതെല്ലാം നഷ്ടപ്പെട്ട സണ്ണി ദുബായിൽ നിന്ന് എല്ലാ പ്രതീക്ഷകളും തകർന്ന് നാട്ടിൽ എത്തുന്നു.  കോറെൻ്റിനിൽ കഴിയേണ്ടി വരുന്ന സണ്ണി വർക്കിയുടെ ജീവിതവും ,ഏഴ് ദിവസങ്ങൾ കൊണ്ട് ഉണ്ടാകുന്ന പരിവർത്തനങ്ങളുമാണ് സിനിമ പറയുന്നത്. 

ജയസൂര്യ സണ്ണിയായും, ശ്രീത ശിവദാസ് അതിഥിയായും,  ബിനോയ് കെ.ജി ഡ്രൈവറായും സ്ക്രിനിൽ  എത്തുന്നു. 

മംമ്ത മോഹൻദാസ് ഡോ. അനുരാധയായും, വിജയരാഘവൻ എസ്.ഐ സദാശിവൻ നായരായും ,വിജയ് ബാബു അഡ്വ. പോളായും, ശിവദ നായർ നിമ്മിയായും,  സിദ്ദിഖ് ജേക്കബ്ബായും,
ഇന്നസെൻ്റ് ഡോ. ഈരാളിയായും , അജു വർഗ്ഗീസ് കോഴി രാജേഷായും, പൂർണ്ണിമ കൃഷ്ണൻ റിപ്ഷനിസ്റ്റായും , ദിനേശ് വള്ളിയോട് സെക്യൂരിറ്റിയായും അഭിനയിക്കുന്നുവെങ്കിലും ഇവരെയെല്ലാം വോയിസ് ഓവറിലാണ് സിനിമയിൽ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. 

ജയസൂര്യയുടെ  വൺമാൻ ഷോ പ്രകടനം ഗംഭീരമാക്കി. രഞ്ജിത് ശങ്കറിൻ്റെ മറ്റൊരു മികച്ച സംവിധാന ശൈലി സിനിമയുടെ മാറ്റ് കൂട്ടുന്നു.

ഛായാഗ്രഹണം മധു നീലക്കണ്ഠനും ,ഗാനരചന 
സാന്ദ്ര മാധവനും , ശങ്കര്‍ ശര്‍മ്മ സംഗീതവും എഡിറ്റിംഗ് ഷമീർ മുഹമ്മദും,  കലാസംവിധാനം സൂരാജ് കുരുവിലങ്ങാടും, മേക്കപ്പ്ആര്‍.വി കിരണ്‍രാജും,
കോസ്റ്റ്യൂം ഡിസെെൻ സരിത ജയസൂര്യയും ,സ്റ്റില്‍സ്നിവിന്‍ മുരളിയും ,പരസ്യക്കല-ആന്റണി സ്റ്റീഫനും ,സൗണ്ട്സിനോയ് ജോസഫും ,അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് മോഹനും, അസോസിയേറ്റ് ക്യാമറമാന്‍ബിനുവും, ഫിനാന്‍സ് കണ്‍ട്രോളര്‍ വിജീഷ് രവിയും ,പ്രൊഡ്ക്ഷന്‍ മാനേജര്‍ ലിബിന്‍ വര്‍ഗ്ഗീസും , 
വാർത്ത  പ്രചരണം
എ എസ് ദിനേശും, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂരും നിർവ്വഹിക്കുന്നു. 

"ഈ കാലയളവിൽ  മാത്രം നടക്കുന്ന കഥാ പശ്ചാത്തലമുണ്ട് സണ്ണിയ്ക്ക്. എന്നാൽ മറ്റൊരു അവസരത്തിൽ ഈ ചിത്രം പറയാൻ കഴിയില്ല എന്ന സംവിധായകൻ്റെ വാദം ഒരു അർത്ഥത്തിൽ ശരിയുമാണ്. 

സംഗീതവും പശ്ചാത്തല സംഗീതവും സിനിമയുടെ മുന്നോട്ടുള്ള പ്രയാണത്തിന് മികവ് പുലർത്തി.
കുടുബ പശ്ചാത്തലത്തിൽ മികച്ച മറ്റൊരു സിനിമ കൂടി .


Rating : 4/5 .
സലിം പി.ചാക്കോ .
CPK.

No comments:

Powered by Blogger.