" 90: 00 മിനിറ്റ്സ് " .

ബിഗ്‌ബോസ്, ബഡായിബംഗ്ലാവ് ഫെയിം ആര്യ ബാബു ആദ്യമായി നായികയാകുന്ന ചിത്രം " 90: 00 മിനിറ്റ്സ് "

അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവർധനവിൽ പ്രതിഷേധം അറിയിച്ച് ഒരു സിനിമ ഒരുങ്ങുന്നു.ആര്യ ബാബു ആദ്യമായി നായികയാകുന്ന ചിത്രത്തിന്റെ  ടൈറ്റിൽ ടീസർ പുറത്തിറങ്ങി.90:00 മിനിറ്റ്സ് എന്നാണ് ചിത്രത്തിന് പേര്. ഫീനിക്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻ ബാനറിൽ ഗാഡ്വിൻ മൈക്കിൾ, ഷിബു മുരളി, മിജോ ജോസഫ്, റോംസൺ തോമസ്  എന്നിവർ ചേർന്നാണ് നിർമ്മാണം.

നിതിൻ തോമസ് കുരിശിങ്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആര്യ ബാബു, അരുൺ കുമാർ, സുനിൽ സുഗത, സന്തോഷ് കീഴാറ്റൂർ, ശ്രീറാം രാമചന്ദ്രൻ,
ബേബി ഐസ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്  ചിത്രം എന്ന സൂചനയാണ് ടീസർ നൽകുന്നത്. നിതിൻ തോമസ്, ഷിബു മുരളി, മിജോ ജോസഫ് എന്നിവരാണ് കഥയും തിരക്കഥയും. ഛായാഗ്രഹണം  സൈനുൽ ആബിദ്. എഡിറ്റിംഗ് പ്രമോദ്ഒടയാഞ്ചൽ, സംഗീതവും പശ്ചാത്തല സംഗീതവും  ഒരുക്കിയിരിക്കുന്നത് സനൽ വാസുദേവ്, സൗണ്ട് ഡിസൈനിങ് കരുൺ പ്രസാദ്, ഡി ഐ സെൽവിൻ വർഗീസ്, ആർട്ട് സീമോൻ വയനാട്, മേക്കപ്പ് അൻസാരി ഈസ്‌ മേക്ക്, കോസ്റ്റ്യൂം ഷൈബി ജോസഫ് ചക്കാലക്കൽ, വി എഫ് എക്സ് സിൻ ബസ്  സിനിമ നെറ്റ്‌വർക്ക്, ഡയറക്ടർ അസോസിയേറ്റ് നിധീഷ് ഇരിട്ടി, സ്റ്റിൽസ് ഹേമന്ത്‌ എം കെ, ഡിസൈൻ സ്റ്റുഡിയോ സിൻബസ്, സ്റ്റോറിബോർഡ്  റിബു മഠത്തിൽ:
 പിആർ ഒ : മഞ്ജു ഗോപിനാഥ്.

No comments:

Powered by Blogger.