" ഇവ "യുടെ ടീസർ റിലീസ് ചെയ്തു.


ഇവ....ആഷിക് ജിനു എന്ന 11 വയസ്സുകാരൻ  സംവിധാനം ചെയ്ത ഇവ എന്ന മലയാള സിനിമയുടെ  ടീസർ റിലീസ് ചെയ്തു. 

പ്രശസ്ത താരങ്ങളായ അനുസിത്താര, ബാബു ആന്റണി,ടിനി ടോം സംവിധായകനായ വിജി തമ്പി നിർമ്മാതാവായ ജോബി ജോർജ് എന്നിവരുടെ ഫേസ്ബുക്ക് പേജ് മുഖേനയാണ് ടീസർ റിലീസ് ആയത്.              

ആഷിക്കിന്റെ അച്ഛൻ ജിനു സേവ്യർ ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്.റോധ  പ്രൊഡക്ഷൻസിന്റെ  ബാനറിൽ സുനിഷ.എൻ നിർമിക്കുന്ന ചിത്രം ആണ് ഇവ. 

ഈ ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ജിനു സേവിയർ ആണ് അച്ഛനും മകനും ചേർന്ന് ഒരുക്കുന്ന രണ്ടാമത്തെ കൊമേഴ്സിൽ ചിത്രമാണി ത്. പത്താം വയസ്സിൽ പീടിക എന്ന ഷോർട്ട് ഫിലിം ആഷിക് സംവിധാനം ചെയ്തിരുന്നു.എക്സൈസ് ഡിപ്പാർട്ട്മെന്റിന്  പ്രാധാന്യം നൽകിക്കൊണ്ട് ചാരായ വേട്ട യുടെ കഥപറയുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ഇവ.ഇടുക്കി കുളമാവ് എറണാകുളം എന്നിവിടങ്ങളിൽ ആയിരുന്നു പ്രധാന ലൊക്കേഷൻ.
പ്രശസ്ത നടൻ രാമു, അനിയപ്പൻ, നന്ദു പൊതുവാൾ. കലേഷ്. അനിത. ഫ്രെഡ്ഡി എന്നിവരെ കൂടാതെ പുതുമുഖങ്ങളായ പ്രേംനാഥ്.  മനീഷ്.  എഫ്എസിടി ഹുസൈൻ കോയ. വിപിൻ ഗുരുവായൂർ. ഷിബിൻ മാത്യു.  രാകേഷ് കല്ലറ. സന്ദീപ് രാജ, അനിൽ മാവടി. ടോണി വഴവറ. മാസ്റ്റർ ആദിത് ദേവ് എന്നിവരും അഭിനയിക്കുന്നു.

ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആനന്ദകൃഷ്ണൻ ആണ്. അസോസിയേറ്റ് ഡയറക്ടർ മിഥുൻ ലാൽ. പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ. എഡിറ്റിംഗ് റെനീഷ് ഒറ്റപ്പാലം.
മനോഹരമായ ചിത്രത്തിലെ പാട്ടുകൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് ഐഎം സക്കീർ ആണ്. ജാസി ഗിഫ്റ്റ് ഗാനം പാടിയിരിക്കുന്നു. മേക്കപ്പ് പട്ടണം ഷാ നിർവഹിച്ചിരിക്കുന്നു.
ആർട്ട്‌  ഡയറക്ടർ സന്ദീപ് രാജ്. വസ്ത്രാലങ്കാരം ഷാനു ഷാഹുൽ. കാസ്റ്റിംഗ് ഡയറക്ടർ രജിത ജിനു. സംഘട്ടനം റിയാസ്. വി എഫ് എക്സ് വിപിൻ രാജ്. ഡിസൈനർ  പ്രമീഷ് പ്രഭാകർ.അസിസ്റ്റന്റ് ഡയറക്ടർസ്  അഡ്വ ജുനേദ്. സായിറാം. ഉമേഷ് 

ഷെജിൻ ആലപ്പുഴ.
( പി.ആർ. ഒ)  


No comments:

Powered by Blogger.