സിജു ഖമറിന്റെ " ഷോലൈ ദി സ്ക്രാപ്പ് ഷോപ്പ് ".


അയാൻ ആദി ,
അരിസ്റ്റോ സുരേഷ്, രാജേഷ് ഈശ്വർ ,വി.കെ. ബൈജു ,അനീസ് ഖാൻ ,ദീപ്തി ,കൃഷ്ണദാസ് ,സ്നേഹ വിജീഷ് ,ക്ലിറ്റസ് തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രമാണ് " ഷോലൈ ദി സ്ക്രാപ്പ് ഷോപ്പ് " .സിജു ഖമർ ഈ ചിത്രം സംവിധാനം ചെയ്യുന്നു. 

കനൽ ഏരിയുന്ന മനസ്സുമായി എതിരാളിയോട് പൊരുതുന്ന നായകനെ പുതിയ രീതിയിലാണ് സംവിധായകൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

തിരക്കഥ സംഭാഷണം രചിച്ചിരിക്കുന്നത് സിജു ഖമർ, അൻസാർ ഹനീഫ്, സുജിത് നായർ തുടങ്ങിയവരാണ്.മന്ന മൂവിസിന്റെ ബാനറിൽ സ്കറിയ ചാക്കോ(ബാബു മൂലെ  പറമ്പിൽ) സിജു ഖമർ  എന്നിവർ ചേർന്നാണ്  നിർമിച്ചിരിക്കുന്നത്. ചായാഗ്രഹണം കൈകാര്യം ചെയ്യുന്നത് ജഗദീഷ് വി  വിശ്വം, ജി കെ രവികുമാർ എന്നിവർ ചേർന്നാണ്.എഡിറ്റിംഗ് നിതിൻ നിബു (ഓസ്‌വോ  ഫിലിം ഫാക്ടറി ) അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ. ഗാനരചന നിർവഹിക്കുന്നത് ഹാരിസ് കാസിമും സിജു ഖമർ  ചേർന്നാണ്. ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് ഹരീഷ് പുലത്തറ. ശ്രുതിഷ്  ചേർത്തല, ഹാരിസ് കാസിം എന്നിവരാണ്. പാടിയിരിക്കുന്നത് വിധു പ്രതാപ്, ഹരീഷ് പുലത്തറ, കാവ്യാ സത്യൻ, ഷെരീഫ്  ന ട്ടസ്തുടങ്ങിയവരാണ്. പശ്ചാത്തലസംഗീതം നിർവ്വഹിച്ചിരിക്കുന്നത് ജോസി ആലപ്പുഴയാണ്. അസോസിയേറ്റ് ഡയറക്ടേഴ്സ് ശ്രീജിത്ത് നന്ദൻ, സാജൻ ജോർജ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് കാർത്തികേയൻ, അമ്പിളി കാർത്തികേയൻ. പ്രൊഡക്ഷൻ കൺട്രോളർ ഷാജി കൊല്ലം.വസ്ത്രാലങ്കാരം സുകേഷ് താനൂർ. കോറിയോഗ്രാഫർ  സുജി ജോസഫ്, രജിൻ ജോയ്. സൗണ്ട് മിക്സിങ് ജിജു. സംഘട്ടനം ഡ്രാഗൺ ജിറോഷ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ദിലീപ് ചാമക്കാല. സൗണ്ട് ഡിസൈൻ രാജേഷ് പി എം.   മേക്കപ്പ് റോയി പല്ലിശ്ശേരി. കലാസംവിധാനം ബിനിത ബത്തേരി. 

എം കെ ഷെജിൻ  ആലപ്പുഴ.
( പി.ആർ. ഒ) 
 

No comments:

Powered by Blogger.