അരുൺ ചന്ദിന്റെ " സാജൻ ബേക്കറി SINCE 1962 " ഫെബ്രുവരി പന്ത്രണ്ടിന് തിയേറ്ററുകളിൽ എത്തും.


ലൗ ആക്ഷൻ ഡ്രാമയുടെ ശ്രദ്ധേയമായ വിജയത്തിനു ശേഷം ഫൺടാസ്റ്റിക്ക് ഫിലിംസ് ആൻറ് എം.സ്റ്റാർ കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ധ്യാൻ ശ്രീനിവാസൻ ,വിശാഖ് സുബ്രമണ്യം എന്നിവർ നിർമ്മിക്കുന്ന പുതിയ ചിത്രമായ "സാജൻ ബേക്കറി Since 1962 " നവാഗതനായ അരുൺ ചന്ദ് സംവിധാനം ചെയ്യുന്നു. 

ഈ സിനിമയുടെ  ചിത്രീകരണം  റാന്നിയിലും പരിസര പ്രദേശങ്ങളിലുമാണ് നടന്നത് . 
ഗ്രാമീണ മേഖലയിലൂടെ കാതുകകരമായ ഒരു ചിത്രമാണ് സംവിധായകനായ അരുൺ ചന്ദ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
സിനിമയിലെ ചില അലിഖിതമായ വ്യവസ്ഥാ രീതികളിൽ നിന്നും തികച്ചും വിഭിന്നമായ ഒരു സമീപനമാണ് ഈ ചിത്രത്തിനു വേണ്ടി അണിയറ പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത്. 

അജു വർഗീസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ 
ലെന, രഞ്ജിതാ മേനോൻ ഗണേഷ് കുമാർ,  , ജാഫർ ഇടുക്കി, ഗ്രേസ് ആന്റണി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.ഇവർക്ക്  പുറമേ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലഭിനയിക്കുന്നു.

അരുൺ ചന്ത്, സച്ചിൻ, അജു വർഗീസ് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് .സംഗീതം പ്രശാന്ത് പിള്ള, ഛായാഗ്രഹണം ഗുരു, എഡിറ്റിംഗ് അരവിന്ദ് മന്മഥൻ,
കലാസംവിധാനം ബാവ,നിർമ്മാണ നിർവ്വഹണംസജീവ്ചന്തിരൂർ,
എക്സിക്കുട്ടിവ് പ്രൊഡ്യൂസർ അനീഷ് മോഹൻ.

ഫെബ്രുവരി പന്ത്രണ്ടിന് ഈ  ചിത്രം ഫൺടാസ്റ്റിക്ക് ഫിലിംസ് പ്രദർശനത്തിന് എത്തിക്കും.

സലിം പി. ചാക്കോ .
 
 
 
 

No comments:

Powered by Blogger.