ജൂനിയർ ആർട്ടിസ്റ്റുകളുടെ വേതനം വർദ്ധിപ്പിക്കണം .

ജൂനിയർ ആർട്ടിസ്റ്റുകളുടെ വേതനം വർധിപ്പിക്കണം 

കണ്ണൂർ: സിനിമ  രംഗത്ത് പ്രവർത്തിക്കുന്ന ജൂനിയർ  ആർട്ടിസ്റ്റുകളുടെ  ദിവസ വേതനം 900 രൂപയായി വർധിപ്പിക്കണമെന്ന് മാക്ടയിൽ അഫിലിയേറ്റ് ചെയ്ത  കേരളാ ഫിലിം സപ്പോർട്ടിങ് ആക്‌ടേഴ്‌സ് ഫെഡറേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കണ്ണൂർ എൻ ഇ ബാലറാം മന്ദിരത്തിൽ നടന്ന കൺവെൻഷൻ മാക്ട ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അജ്മൽ ശ്രീകണ്ഠാപുരം ഉദ്‌ഘാടനം ചെയ്തു.കെ സന്തോഷ് അധ്യക്ഷനായി.   

എ ഐ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി  സി പി സന്തോഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജോ.സെക്രട്ടറി ശൈലജമായ കണ്ണൂർ ,  നാഫി.പി,  മുരളി പാനൂർ, പ്രദീപൻ കൂത്തുപറമ്പ് തുടങ്ങിയവർ സംസാരിച്ചു.  ചിരട്ട കൊണ്ട് സംഗീതോപകരണങ്ങൾ ഒരുക്കി ശ്രദ്ധേയനായ പി . മഹേഷ്, സി പി സന്തോഷ് കുമാർ , ബാബുരാജ് ഏറ്റുകുടുക്ക, അജ്മൽ ശ്രീകണ്ഠാപുരം, സുരേഷ് ചാലാട്, ശങ്കരൻ നമ്പൂതിരി,പ്രേമ എന്നിവരെ ചടങ്ങിൽ ആദരിച്ചു. 

ഭാരവാഹികളായി സി പി സന്തോഷ് കുമാർ ( രക്ഷാധികാരി )   സന്തോഷ് കെ (പ്രസിഡന്റ്) പ്രദീപൻ കെ (വർക്കിങ് പ്രസി.)   സുരേഷ് ചാലാട് ,മോഹനൻ എം ടി കെ ( വൈ.പ്രസി)  പി കെ മുരളീധരൻ (സെക്രട്ടറി ) സഹദേവൻ കെ ,ബാലകൃഷ്ണൻ പി പി (ജോ.സെക്ര)    നാഫി .പി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

No comments:

Powered by Blogger.