അമൽ നീരദ് ,മമ്മൂട്ടി ടീമിന്റെ " ഭീഷ്മ പർവം" ഫസ്റ്റ് ലുക്ക് പുറത്ത് .

അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഭീഷ്മ പർവത്തിന്റെ  ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു. 

ബിലാലിന് മുൻപ്  അമൽ  നീരദ് ഒരുക്കുന്ന മറ്റൊരു ചിത്രത്തിലെ  മമ്മൂട്ടി നായകനാവുമെന്ന് റിപ്പോർട്ടുകൾ  ഉണ്ടായിരുന്നെങ്കിലും ,ഔദ്യോഗിക വിവരങ്ങളൊന്നും എത്തിയിരുന്നില്ല. ലോക്ക് ഡൗൺ  കാലത്തെ താടിയും മുടിയും നീട്ടിയ മമ്മൂട്ടിയുടെ ലുക്ക് സോഷ്യൽ  മീഡിയയിൽ  തരംഗമാണ്.  അത് ഭീഷ്മപര്‍വത്തിലെ കഥാപാത്രത്തിന്റെ ഗെറ്റപ്പിനു വേണ്ടിയായിരുന്നു.

ബ്ലാക്ക് ഫുൾ സ്ലീവ് ഷർട്ടും കളർ മുണ്ടുമാണ് ഫസ്റ്റ് ലുക്കിലെ  കഥാപാത്രത്തിന്റെ വേഷം. ഒരു അമൽ നീരദ് ചിത്രം എന്നതല്ലാതെ പോസ്റ്ററിൽ മറ്റൊന്നും സൂചിപ്പിച്ചിട്ടില്ല. 

No comments:

Powered by Blogger.