" മോൺസ്റ്റർ ഹണ്ടർ 3D " തീയേറ്ററുകളിലേക്ക്.

പോൾ ഡബ്ളിയു എസ്.
ആന്‍ഡേഴ്‌സണ്‍ സംവിധാനം ചെയ്യുന്ന " മോൺസ്റ്റർ ഹണ്ടർ "  ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ് ,തെലുങ്ക് തുടങ്ങിയ ഭാഷകളിലും ചിത്രം മൊഴിമാറ്റം നടത്തിയിട്ടുണ്ട്. 

വിഷ്വല്‍ എഫക്ടിനും ആക്ഷന്‍ രംഗങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിട്ടുള്ള ഈ ത്രിമാന ചിത്രം സിനിമ ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭവമായിരിക്കും. 

ഒരു പ്രദേശത്ത്  താമസിക്കുന്ന വിചിത്ര, ഭീകര , മാരക ശക്തിയുള്ള രാക്ഷസ ജീവികളെ തുരത്തുന്നതിനു വ്യത്യസ്ത ലോകങ്ങളില്‍ നിന്നുള്ള രണ്ടു നായകരുടെ കഥയാണ് 'മോണ്‍സ്റ്റര്‍ ഹണ്ടര്‍ ' .

മില ജോവോവിച് , ടോണി ജാ എന്നിവരാണ്  പ്രധാന റോളിൽ അഭിനയിക്കുന്നത്. 

No comments:

Powered by Blogger.