ശിവ കാർത്തികേയന്റെ ആക്ഷൻ കോമഡി ചിത്രം " ഡോക്ടർ " മാർച്ച് 26ന് റിലീസ് ചെയ്യും. സംവിധാനം: നെൽസൺ .

ശിവ കാര്‍ത്തികേയനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന  " ഡോക്ടര്‍ "  മാര്‍ച്ച്‌ 26ന് റിലീസ് ചെയ്യും.

ചെന്നൈയിലും ഗോവയിലും സജ്ജമാക്കിയ ശിവ
കാര്‍ത്തികേയന്റെ " ഡോക്ടര്‍ "  ഒരു ആക്ഷന്‍ കോമഡി ചിത്രമാണ്. 

പ്രിയങ്ക ആണ് ചിത്രത്തിലെ നായിക. യോഗി ബാബുവും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷനുമായി സഹകരിച്ച്‌ കെ‌.ജെ‌.ആര്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

" ഹീറോ"  ആണ് ശിവകാര്‍ത്തികേയന്റെ റിലീസ് ചെയ്ത അവസാന ചിത്രം. ശിവകാര്‍ത്തികേയന്റെ അടുത്ത മൂന്ന് ചിത്രങ്ങളെ കെ‌.ജെ‌.ആര്‍ സ്റ്റുഡിയോ ആണ് നിര്‍മിക്കുന്നത്. " കൊലമാവ്‌ കോകില " എന്ന ചിത്രത്തിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

No comments:

Powered by Blogger.