25-മത് IFFK എറണാകുളത്ത് നാളെ സംവിധായകൻ ജോഷി ഉദ്ഘാടനം ചെയ്യും.

 

ഇരുപത്തിയഞ്ചാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ  ഓഫ് കേരള (IFFK) നാളെ ( ഫെബ്രുവരി അഞ്ചിന്  ) എറണാകുളത്ത് ഉദ്ഘാടനം ചെയ്യും. 

ഫെസ്റ്റിവല്‍ ഓഫീസിന്റെ ഔപചാരിക ഉദ്ഘാടനം സംവിധായകന്‍ ജോഷി നാളെ രാവിലെ പതിനൊന്ന് മണിക്ക്  നിര്‍വ്വഹിക്കും.

ഈ വര്‍ഷം തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിടങ്ങളിലായി നാല് എഡിഷനുകളായാണ് നടക്കുന്നത്.

കോവിഡ് പ്രോട്ടോക്കോള്‍ നിയമങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും ഉദ്ഘാടന ചടങ്ങ് നടക്കുകയെന്ന് ഐ.എഫ്.എഫ്.കെ. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനും മാക്ട ജനറല്‍ സെക്രട്ടറിയുമായ സുന്ദര്‍ദാസ് അറിയിച്ചു.

No comments:

Powered by Blogger.