" ഭ്രമം " സിനിമയുടെ ചിത്രീകരണം ഫോർട്ട് കൊച്ചിയിൽ തുടങ്ങി .



പൃഥ്വിരാജ്‌ സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവി കെ .ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് " ഭ്രമം " .

 'ഭ്രമം' എന്ന സിനിമയുടെ ചിത്രീകരണം ഇന്നു രാവിലെ ഫോർട്ട് കൊച്ചിയിൽ തുടങ്ങി. 

എ പി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ 
ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.തിരക്കഥ,സംഭാഷണം ശരത് ബാലന്‍ എഴുതുന്നു.

ലെെന്‍ പ്രൊഡ്യുസര്‍-ബാദുഷ എന്‍ എം, എഡിറ്റിംഗ്- ശ്രീകര്‍ പ്രസാദ്, സംഗീതസംവിധാനം- ജാക്‌സ് ബിജോയ്, അസ്സോസിയേറ്റ് ഡയറക്ടര്‍- ജിത്തു അഷ്‌റഫ്, സൂപ്പര്‍വൈസിങ് പ്രൊഡ്യൂസര്‍- അശ്വതി നടുത്തൊടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി കെ, സ്റ്റീല്‍സ്-ബിജിത് ധര്‍മ്മടം, മേക്കപ്പ്-റോണക്സ് സേവ്യര്‍,  എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍, ടൈറ്റില് ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍. 

വാർത്ത പ്രചരണം - എ.എസ് ദിനേശ് . 

 
 
 

No comments:

Powered by Blogger.