സംവിധായകൻ മധുപാലിന്റെ മകൾ മാധവിയ്ക്കും ,അരവിന്ദിനും വിവാഹമംഗളാശംസകൾ .

നടനും സംവിധായകനും സാഹിത്യക്കാരനുമായ മധുപാലിന്റെ മകള്‍ മാധവി മധുപാല്‍ വിവാഹിതയായി. വഴുതക്കാട് ഗോപികയില്‍ എം.ഗോപിനാഥന്‍ നായരുടേയും സി.മായയുടേയും മകന്‍ അരവിന്ദാണ് വരന്‍. ശാന്തിഗിരി ആശ്രമത്തില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്.

വിവാഹ റിസപ്ഷനില്‍ സിനിമ, സീരിയല്‍ രംഗത്തെ നിരവധിപേര്‍ പങ്കെടുത്തു. മധുപാല്‍ ,രേഖ ദമ്പതികളുടെ  മൂത്തമകളാണ് മാധവി. ടെലിവിഷന്‍ അവതാരകയായും സിനിമാ വസ്ത്രാലങ്കാരികയായും മാധവി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

മാധവിയ്ക്കും ,അരവിന്ദിനും സിനിമ പ്രേക്ഷക കൂട്ടായ്മയുടെ വിവാഹ മംഗളാശംസകൾ .

No comments:

Powered by Blogger.