നിരവധി മുരളിമാർ നമുക്ക് ചുറ്റും ഉണ്ട്. അവരെ തിരിച്ചറിയാൻ കഴിയണം. ജയസൂര്യയുടെ മുരളി മനോഹരം .മികച്ച സംവിധാന മികവുമായി ജി. പ്രജേഷ്സെൻ .


ജയസൂര്യയെ നായകനാക്കി  ജി .പ്രജേഷ്സെൻ രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് " വെള്ളം ദി എസൻഷ്യൽ ഡ്രിങ്ക് " .
ക്യാപ്റ്റന്റെ വൻവിജയത്തിന് ശേഷം ജി. പ്രജേഷ് സെൻ സംവിധാനം ചെയുന്ന ചിത്രമാണിത്. 

ലോക്ഡൗണിന് ശേഷം ആദ്യമായി തീയേറ്ററിൽ എത്തുന്ന മലയാള  സിനിമ , മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ഒരു മലയാള സിനിമ മാത്രം റിലീസ് ചെയ്യുന്ന ദിവസത്തെ സിനിമ ഇവയൊക്കെ ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. 

കോവിഡ് മഹാമാരിയിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് സിനിമയുടെ തുടക്കം. അതുപോലെ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവർക്കും നന്ദി രേഖപ്പെടുത്താനും തയ്യാറായിട്ടുണ്ട്. 

മുഴുക്കുടിയനായ മുരളിയുടെ  കഥ പറയുന്ന ചിത്രമാണിത്. മദ്യപാനിയാണെങ്കിലും അദ്ദേഹത്തെ വ്യത്യസ്തനായ ഒരു മനുഷ്യൻ ആയി ചിത്രീകരിച്ചിരിക്കുന്നു. നമ്മുടെ നാട്ടിൻ പുറത്ത് കാണുന്ന സാധാരണക്കാരാനായ ഒരു  മദ്യപാനിയുടെ മാനറിസങ്ങളാണ് മുരളിയിൽ കാണുന്നത്. മുരളി എന്ന കഥാപാത്രം ഇമോഷൻസിലൂടെയാണ് കടന്നു പോകുന്നത്.

സമൂഹത്തിന് ഒരു സന്ദേശം പകരുന്ന ചിത്രമല്ല ഇത്.  എന്നാൽ ഈ സിനിമയിലൊരു രാഷ്ട്രീയമുണ്ട്. അതാണ് സിനിമയുടെ ഹൈലൈറ്റ്. 

ലില്ലി, കൽക്കി ,എടക്കാട് ബറ്റാലിയൻ  തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയ നേടിയ സംയുക്ത മോനോനാന് ഈ ചിത്രത്തിലെ നായിക. സിദ്ദിഖ് , ബൈജു സന്തോഷ് , സന്തോഷ് കീഴാറ്റൂർ ,നിർമ്മൽ പാലാഴി, വിജിലേഷ് ,സ്നേഹ പാലേരി ,പ്രിയങ്ക,
സംവിധായകൻ  ജോണി ആന്റണി , മാഫിയ ശശി എന്നിവരൊടൊപ്പം  നന്മയുടെ പ്രതീകമായ ബിസിനസുകാരൻ കൌച്ചൗസേഫ്  ചിറ്റിലപ്പള്ളിയും ഈ ചിത്രത്തിൽ  അഭിനയിക്കുന്നു. ഫ്രണ്ട്ലി പ്രൊഡക്ഷൻസ് LLP യുടെ  ബാനറിൽ മനു പി. നായർ ,ജോൺ കുടിയാൻമല ,രഞ്ജിത്ത് മണബ്രക്കാട്ട്  എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബിജു തുരണത്തേൽ സഹനിർമ്മാതാവ് കൂടിയാണ്. 

റോബി വർഗ്ഗീസ് രാജ് ഛായാഗ്രഹണവും , ബിജിബാൽ സംഗീതവും പശ്ചാത്തല സംഗീതവും  , ബി.കെ. ഹരി നാരായണൻ ,നിധീഷ് നടേരി, ഫൗസിയ അബുബേക്കർ  എന്നിവർ ഗാനരചനയും, ബിജിത്ത് ബാല എഡിറ്റിംഗും , വിജേഷ് വിശ്വം ,ഷംസുദീൻ കുട്ടേത്ത് എന്നിവർ സഹ രചയിതാക്കളും , അജയ് മങ്ങാട് കലാാസംവിധാനവും , ബാദുഷ പ്രൊഡക്ഷൻ ഡിസൈനും , സുധാകരൻ വള്ളി്ക്കുന്ന് പ്രൊഡക്ഷൻ കൺട്രോളറും ,മാഫിയ ശശി ആക്ഷനും , കിരൺരാജ് ( ജയസൂര്യ ,ലിബിൻ മോഹൻ എന്നിവർ മേക്കപ്പും , അരവിന്ദ് കെ.ആർ. കോസ്റ്റ്യൂസും , അരുൺ വർമ്മ ശബ്ദലേഖനവും  , സജ്ന നജം കോറിയോഗ്രാഫിയും , ഗിരീഷ് മാരാർ ചീഫ്  അസോസിയേറ്റ് ഡയറക്ടറും  , ജിബിൻ ജോൺ അസോസിയേറ്റ് ഡയറക്ടറും , തമീർ ഒക്കെ ഡിസൈനും , ലിൻസൺ ഗോപി സ്റ്റിൽസും നിർവ്വഹിക്കുന്നു .ഏ. എസ്‌ ദിനേശാണ് പി.ആർ. ഓ .

തറയിൽ കിക്കുന്ന സ്പിരിറ്റ് നക്കി മുരളി കുടിക്കുന്ന രംഗം വ്യത്യസ്ത പുലർത്തി. മുരളി എന്ന കഥാപാത്രം ജയസൂര്യയുടെ സിനിമ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നായി മാറുമെന്നതിൽ സംശയമില്ല. 

" എന്നെയൊക്കെ ആര് നോക്കാനാണ് ........ , ലാലേട്ടന്റെ പടം റിലീസ് ചെയ്യുന്ന ദിവസം രാവിലെ കുടിക്കാറില്ല .... ,വെറുതെ ഇരിക്കുമ്പോഴുള്ള സുഖം പണിയെടുത്താൽ കിട്ടുമോ ...., തുടങ്ങിയ മുരളിയുടെ  സംഭാഷണങ്ങൾ പ്രേക്ഷകശ്രദ്ധനേടി. 
നമ്മുടെ സമൂഹത്തിന് മുൻപിലുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് " വെള്ളം ദി എസൻഷ്യൽ ഡ്രിങ്ക് " .

ഛായാഗ്രഹണം , എഡിറ്റിംഗ് ,സംഗീതം എന്നിവ മികച്ചതായി എന്നു തന്നെ പറയാം .ഗ്രാമീണഭംഗി ഒപ്പിയെടുക്കാൻ ഛായാഗ്രാഹകന് കഴിഞ്ഞിട്ടുണ്ട്. 

സ്നേഹം കൊടുത്താൽ ഏത് കൊലകൊമ്പനും കീഴടങ്ങും. മദ്യപാനിയായ ഒരാൾ മദ്യപാനം നിർത്തിയാൽ അത് അംഗീകരിക്കാൻ സമൂഹം പലപ്പോഴും തയ്യാറാക്കുന്നില്ല എന്നത് സിനിമയുടെ പ്രമേയം  ചൂണ്ടിക്കാട്ടുന്നു.അങ്ങനെയുള്ളവരെ  സ്നേഹിക്കാനും , തിരിച്ചറിയാനും പൊതു സമൂഹം തയ്യാറാകണം. 

" ജി. പ്രജേഷ്സെനിന്  സല്യൂട്ട് " 


Rating : 4 / 5

സലിം പി. ചാക്കോ.
CPK Desk .
 
 
 
 
 

No comments:

Powered by Blogger.