ബേബി അനാമിയയ്ക്ക് പ്രതിഭാമരപ്പട്ടം അവാർഡ് .

ബേബി അനാമിയയ്ക്ക് പ്രതിഭാമരപ്പട്ടം അവാർഡ് ..

കൊല്ലം ജില്ലയിലെ മലയോര ഗ്രാമമായ അഞ്ചലിലെ നെട്ടയം എന്ന കൊച്ചു ഗ്രാമത്തില്‍ ഒരു ഒൻപത് വയസുകാരി തന്റെ ചെറിയ പ്രായത്തിനുള്ളിൽ എത്തിച്ചേർന്നത് സ്വപ്നത്തിനും  അപ്പുറം. ആ കുട്ടിപ്രതിഭക്കാണ് ഈ മാസത്തെ(ജനുവരി 2021) പ്രതിഭാമരപ്പട്ടം അവാർഡ്. കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി   സംസ്ഥാന അദ്ധ്യാപക, വനമിത്ര അവാർഡ് ജേതാവ് കൂടിയായ എൽ. സുഗതൻ സമൂഹത്തിലെ    വിവിധ മേഖലകളിൽ പ്രതിഭകളായിട്ടുള്ള കുട്ടികൾക്ക് മാസം തോറും നൽകി വരുന്ന അവാർഡാണിത്.ഇത് ആറാമത്തെ അവാർഡ്‌ ദാന ചടങ്ങാണ്   . തന്റെ മേഖലയിൽ ഉയർന്ന നേട്ടങ്ങൾ നേടുന്നതോടൊപ്പം പരിസ്ഥിതി സ്നേഹവും മാനവികതയും സഹജീവി സ്നേഹവും നിലനിർത്തി മുന്നേറുന്നതിനുള്ള പ്രചോദനം കൂടിയാണ് ഈ അവാർഡിന്  പിന്നിലുള്ള ലക്ഷ്യം.

ഈ വര്‍ഷത്തെ (2019) മികച്ച ബാലതാരത്തിലുള്ള കേരളാ ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ഉൾപ്പെടെ നിരവധി അവാർഡുകളാണ്   ഈ കൊച്ചുമിടുക്കിയെ തേടിയെത്തിയത്.  അഞ്ചൽ   നെട്ടയം സരോവരത്തില്‍ ശ്രീ. രാജേന്ദ്രന്‍റെയും, ശ്രീമതി സുജിയുടെയും മകളായ ബേബി അനാമിയ ഇപ്പോൾ മലയോര നാട്ടിലെ മിന്നും താരമാണ് ... വിതുര സുധാകരന്‍റെ സംവിധാനത്തില്‍ പിറവികൊണ്ട "സമയയാത്ര" എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രമായ പൊന്നിയെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചതിനാണ് ഈ വർഷത്തെ കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡിനായി തിരഞ്ഞെടുത്തത്. അനാമിയ അഭിനയിച്ച ആദ്യ ചിത്രത്തിലെ  തന്നെ പ്രകടനത്തിന് അവാർഡ് കിട്ടിയതിൽ ഇരട്ടി സന്തോഷത്തിലാണ് മലയോര ഗ്രാമവും അവിടുത്തെ നിവാസികളും.
 
അഞ്ചല്‍ കുരുവിക്കോണം സഹ്യാദ്രി സെൻട്രല്‍ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാത്ഥിനിയാണ് ബേബി അനാമിയ. സ്കൂളില്‍ സങ്കടിപ്പിക്കുന്ന മത്സരങ്ങളില്‍ എല്ലാം തന്നെ മികച്ച പ്രകടനം കാഴ്ച വൈക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്ത് വരുന്ന ഒരു സർവകലാ പ്രതിഭയാണ് ഈ കൊച്ചുമിടുക്കി..

ബേബി അനാമിയയുടെ രണ്ടാമത്തെ വയസ്സില്‍ പാട്ടുകള്‍ കേൾക്കുമ്പോള്‍ അതിനനുസരിച്ച് ചുവടുകള്‍ വൈക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽ  പെടുകയും, തുടർന്നു  അഞ്ചലിലെ ഡാൻസ് അക്കാദമിയില്‍ ചേർക്കുകയും ചെയ്തു. തുടർന്നു  നാലര വയസ്സുമുതല്‍ തിരുവനന്തപുരം D-Volts ഡാൻസ് അക്കാദമി വഴി സ്റ്റേജ് ഷോകളില്‍ പെർഫോം ചെയ്യുകയും കാണികളുടെ മനസ്സ് കവരുകയും ചെയ്യുന്ന ഒരു കൊച്ചു കലാകാരിയാണ് അനാമിയ എന്ന ആമി. ഈ കലാകാരിയുടെ കേശ ഭംഗിയും സ്റ്റേജ് അവതരണവും ആണ് കാണികളെ പെട്ടെന്ന് ആകർഷിക്കുന്നത്.കഴിഞ്ഞ കൊല്ലം നടത്തിയ പുനലൂര്‍ ഫെസ്റ്റിൻ്റെ ഭാഗമായി  കാർഷിക മേളയോട് അനുബന്ധിച്ച് നടത്തിയ നൂറില്‍ പരം കലാകാരന്മാരും, കലാകാരികളും പങ്കെടുത്ത സ്പോട്ട് കൊറിയോഗ്രാഫി മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

ജനുവരി 23 ശനിയാഴ്ച രാവിലെ 10 മണിക്ക്  ആമിയുടെ വീട്ടുവളപ്പിൽ നടക്കുന്ന ചടങ്ങിൽ വെച്ച് സംസ്ഥാന വനം വാനിജീവി വകുപ്പ് മന്ത്രി അഡ്വ. കെ.രാജു അനാമിയക്ക് അവാർഡ് നൽകും .ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് രാധ രാജേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എൽ. സുഗതൻ സ്വാഗതം പറയും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി അജയൻ മുഖ്യ പ്രഭാഷണം നടത്തും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നുവിനോദ്, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ഓമന മുരളി ഗ്രാമ പഞ്ചായത്ത്‌ മെമ്പർ  അഖിൽ, സാഹിത്യ കാരി രശ്മി മിനി രാജ്, മനോജ്‌  തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട്  സംസാരിക്കും  .തുടർന്ന് അനാമിയ വീട്ടുമുറ്റത്ത് ഫലവൃക്ഷം വെച്ച് പിടിപ്പിക്കും.  കലാ സാഹിത്യരംഗത്തുള്ളവരും പരിസ്ഥിതി പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും..
 
വളർന്നു വരുന്ന ഈ കലാകാരിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

No comments:

Powered by Blogger.