നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ചിത്രം രാഷ്ട്രീയം പറയുന്നു.
നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ചിത്രം രാഷ്ട്രീയം പറയുന്നു.
ബി.ഉണ്ണികൃഷ്ണനും , നിവിൻ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്." ഒരു രാഷ്ട്രീയ നാടകമാണെന്ന് പറയപ്പെടുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസും ആർഡി ഇല്ല്യൂമിനേഷൻസ് എൽ.എൽ.പിയും സംയുക്തമായി നിർമ്മിക്കുന്നു.
നീതു കൃഷ്ണ, ബാലചന്ദ്രമേനോൻ, ഷറഫ് ഉ ധീൻ, ആൻ അഗസ്റ്റിൻ, വിഷ്ണു അഗസ്ത്യ, ഹരിശ്രീ അശോകൻ, സായികുമാർ, മണിയൻപിള്ള രാജു, സബിത ആനന്ദ്, മേഘ തോമസ്, നിഷാന്ത് സാഗർ എന്നിവരും ഇതിൽ അഭിനയിക്കുന്നു.
മാർക്കോ ഛായാഗ്രാഹകൻ ചന്ദ്രു സെൽവരാജ് ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം തിരുവനന്തപുരം, കൊച്ചി, ഹിമാലയം, ദുബായ്, സെന്റ് പീറ്റേഴ്‌സ്ബർഗ് തുടങ്ങിയ സ്ഥലങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കുന്നു .

No comments: