ഭാര്യയും ഭർത്താവും പിണങ്ങിയാൽ .....


ഖാലിദ് റഹ്മാൻ  സംവിധാനം  നിർവ്വഹിക്കുന്ന ചിത്രമാണ്  " L0VE " .ഷൈൻ ടോം ചാക്കോ ( അനൂപ് ) , രജീഷ വിജയൻ ( ദീപ്തി ) എന്നിവർ പ്രധാന കഥാപാാത്രങ്ങളെ അവതരിപ്പിക്കുന്നു .

ഒരു ഫ്ലാറ്റിൽ നടക്കുന്ന സംഭവങ്ങള ആസ്പദമാക്കിയാണ് " LOVE " ഒരുക്കിയിരിക്കുന്നത്. ഭാര്യയും  ,ഭർത്താവും തമ്മിലുള്ള സ്നേഹവും ,പിണക്കങ്ങളുമാണ് സിനിമയുടെ പ്രമേയം. വീണ നന്ദകുമാർ, സുധി കോപ്പ ,സംവിധായകൻ ജോണി ആന്റണി ,ഗോകുലൻ എം.എസ് എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം ആഷിഖ് ഉസ്മാൻ തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. ഖാലിദ് റഹ്മാൻ ,നൗഫൽ അബ്ദുള്ള എന്നിവർ സംഭാഷണവും ,നേഹ നായർ ,യാക്സൻ ഗാരി എന്നിവർ സംഗീതവും ,ജിൻഷി ഖാലിദ് ഛായഗ്രഹണവും ,നൗഫൽ അബ്ദുള്ള എഡിറ്റിംഗും നിർവ്വഹിക്കുന്നു. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ. 

2020 ഒക്ടോബർ പതിനഞ്ചിന് ഈ ചിത്രം യു. എ. ഇ യിൽ റിലീസ് ചെയ്തിരുന്നു. അനുരാഗ കരിക്കിൻ വെള്ളം ,ഉണ്ട എന്നിചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷമാണ് " LOVE " ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിരിക്കുന്നത്. 

സ്നേഹത്തിൽ കഴിയുന്ന ഭർത്താവും ,ഭാര്യയും പിണങ്ങിയാൽ ഉണ്ടാകുന്ന വിഷയങ്ങളാണ്  സിനിമയുടെ ഹൈലൈറ്റ്. ഛായാഗ്രഹണം മികവുറ്റതാണ് .

Rating : 3 / 5 .

സലിം പി. ചാക്കോ .
CPK Desk .
 

No comments:

Powered by Blogger.