അജയ് വാസുദേവിന്റെ " നാലാം തൂണിന്റെ " പൂജ നടന്നു .

സുഹൃത്തുക്കളെ എന്റെ നാലാമത്തെ ചിത്രം "നാലാം തൂൺ " പൂജ നടന്നു .
അവധി ദിവസം അല്ലാതിരുന്നിട്ട് കൂടിയും ക്ഷണം സ്വീകരിച്ചു  പങ്കെടുത്ത എല്ലാവർക്കും കോവിഡ് എന്ന മഹാമാരി കണക്കിലെടുത്തു മനസ്സുകൊണ്ട് ആശിർവാദം തന്നവർക്കും സർവേശ്വരനും നന്ദി....

മലയാളത്തിലെ ഏറ്റവും വലിയ ബാനറുകളിൽ ഒന്നായ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സാറാണ് ആണ് എന്റെ നാലാമത്തെ ചിത്രം നിർമ്മിക്കുന്നത്..
ഗോകുലം മൂവിസ് പോലെ ഒരു വലിയ ബാനറിൽ ഒരു സിനിമ ചെയ്യാൻ സാധിച്ചതിൽ അഭിമാനവും സന്തോഷവും ഉണ്ട് ...

നാലാം തൂണിന്റെ  തിരകഥ ഒരുക്കുന്നത് സുരേഷേട്ടനാണ്  (എസ്. സുരേഷ് ബാബു),എന്റെ കഴിഞ്ഞ ചിത്രം ആയ ഷൈലോക്കിൽ സംഗീതം നിർവഹിച്ച  ഗോപി സുന്ദർ,  ക്യാമറ ചലിപ്പിച്ച റെനഡിവേ, എഡിറ്റിംഗ് നിർവഹിച്ച റിയാസ് കെ ബദർ,മേക്കപ്പ് നിർവഹിച്ച രഞ്ജിത്ത് അമ്പാടി , സൗണ്ട് മിക്സിങ് അജിത്ത് എ ജോർജ് എന്നിവർ ഈ ചിത്രത്തിലും എന്നോടൊപ്പം ഉണ്ട്..

ആദ്യമായി ആണ്  പ്രൊഡക്ഷൻ കൺട്രോളർ സിധു പനക്കൽ ചേട്ടൻ ,ആർട് ഡയറക്ടർ   ജോസഫ് നെല്ലിക്കൽ ന്റെ കൂടെയും കോസ്റ്റും സുജിത് സുധാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സേതു അടൂർ, എന്നിവരുടെയും കൂടെ വർക്ക്‌ ചെയ്യാൻ പോകുന്നത്.
 കഴിഞ്ഞ ചിത്രങ്ങളിൽ കൂടെ നിന്ന എന്റെ സഹപ്രവർത്തകർ ചീഫ് അസോസിയേറ്റ്  കുടമാളൂർ രാജാജി,അസോസിറ്റ് ഡയറക്ടർസ് മനീഷ് ബാലകൃഷ്ണൻ, ഉനൈസ്,ജോമി, എന്നിവർ ഈ ചിത്രത്തിലും എന്റെ ബലമായി കൂടെ ഉണ്ട്. പിന്നെ എല്ലാത്തിനും കട്ടക്ക് കൂടെ നിക്കുന്ന ഗോകുലം മൂവീസിന്റെ  കൃഷ്ണമൂർത്തി ചേട്ടനും  ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.

 കൂടുതൽ വിവരങ്ങൾ വരും  ദിവസങ്ങളിൽ അറിയിക്കും... രാജാധിരാജക്കും, മാസ്റ്റർപീസിനും, ഷൈലോക്കിനും തന്ന സ്നേഹവും പ്രതികരണവും സപ്പോർട്ടും തുടർന്നും പ്രതീക്ഷിക്കുന്നു.... 

നന്ദിയോടെ നിങ്ങളുടെ സ്വന്തം ,
അജയ് വാസുദേവ് .

No comments:

Powered by Blogger.