വ്യാജ കാസ്റ്റിംഗ് ഡയറക്ടറൻമാർ വിലസുന്നു : വിലങ്ങിടാൻ "ഫെഫ്ക " .



മലയാള സിനിമാരംഗത്ത് കാസ്റ്റിംഗ് ഡയറക്ടർമാർ എന്നു പറഞ്ഞുള്ള തട്ടിപ്പുകൾ വ്യാപകം എന്ന് റിപ്പോർട്ട്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ഒട്ടേറെ പരാതികളാണ് ഫെഫ്കയ്ക്ക് ലഭിച്ചത്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം ഭാഗങ്ങളിലാണ് തട്ടിപ്പ് കൂടുതൽ .

തട്ടിപ്പുകൾ പലവിധം.
....................................................................

സമൂഹ മാധ്യമങ്ങൾ വഴിയാണ് വ്യാജ കാസ്റ്റിംഗ് കോളുകളിൽ ഭൂരിഭാഗവും പ്രചരിക്കുന്നത്. *സിനിമയിൽ പണം മുടക്കാമെങ്കിൽ നായകനോ നായികയോ മറ്റ് പ്രധാന കഥാപാത്രങ്ങളോ ആക്കാം എന്നു പറഞ്ഞാണ് വലിയ തോതിൽ തട്ടിപ്പ് നടക്കുന്നത്. കൂടാതെ യുവതികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുമുണ്ട്. ഓഡിഷൻ രേജിസ്ട്രേഷൻ ഫീസ്, കരാർ തുക, വർക്ക്ഷോപ്പ് ഫീസ്, ഫുഡ്-താമസം-യാത്ര-വസ്ത്രങ്ങൾ എന്നിവക്കുള്ള ചിലവ്, പ്രൊമോഷൻ ഫീസ് തുടങ്ങി വിവിധയിനം ചിലവുകൾ പറഞ്ഞും തട്ടിപ്പ് നടത്തുന്നുണ്ട്..

അംഗീകാരമില്ലാത്ത കാസ്റ്റിംഗ് 
ഡയറക്ടർമാർ. 
.......................................................

ഇംഗ്ലീഷ്, ഹിന്ദി, തമിഴ് സിനിമ മേഖലകളിൽ പ്രൊഫഷണൽ കാസ്റ്റിംഗ് ഡയറക്ടർമാരായി പ്രവർത്തിക്കുന്നവരുണ്ട്. എന്നാൽ മലയാളത്തിൽ ചുരുക്കം ചില ആൾക്കാർ മാത്രമേയുള്ളൂ. എന്നാൽ ഇവർക്ക് രേജിസ്ട്രേഷനോ സംഘടനയിൽ അംഗത്വമോ ഇല്ല

ഫെഫ്ക നടപടി .
................................................................

വ്യക്തിപരമായി പരിചയം ഇല്ലാത്തവരുടെ കാസ്റ്റിംഗ് കോളുകൾ ഫോർവേഡ് ചെയ്യരുതെന്ന് ഫെഫ്ക അംഗങ്ങൾക്ക് നിർദേശം നൽ
കിയിട്ടുണ്ട്. ഫെഫ്കക്ക് കീഴിൽ കാസ്റ്റിംഗ് ഡയറക്ടർമാർ ആരുമില്ലാത്ത സാഹചര്യത്തിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്നവർ ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയൻ ജനറൽ സെക്രട്ടറിയുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്. 
ഇവരുടെ വിവരങ്ങൾ ശേഖരിക്കുന്നത് വഴി വ്യാജന്മാരെ കണ്ടെത്താൻ കഴിയും.ഇത്തരക്കാരുടെ ചാറ്റിംഗ്, കോൾ റെക്കോഡിംഗ് എന്നിവയും ജനറൽ സെക്രട്ടറിയ്ക്ക് സമർപ്പിക്കുക.മലയാള സിനിമയിൽ നിന്നും ഇത്തരം " ഫ്രോഡു" കളെ എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള ശ്രമമാണ്.

ഫെഫ്ക .

No comments:

Powered by Blogger.