" വരനെ ആവശ്യമുണ്ട് " ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യും. സുരേഷ് ഗോപി , ശോഭന ,ദുൽഖർ സൽമാൻ ,കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷങ്ങളിൽ . അനുപ് സത്യൻ : സംവിധാനം.Mullapoove Song : https://bit.ly/37uOEvx

Nee Vaa En Aarumukha : https://bit.ly/38FeYmF


എഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശോഭനയും ,ഒരിടവേളയ്ക്ക് ശേഷം  സുരേഷ് ഗോപിയും അഭിനയിക്കുന്ന ചിത്രമാണ് " വരനെ ആവശ്യമുണ്ട് " .വേഫേറർ ഫിലിംസിന്റെയും, എംസ്റ്റാർ എന്റെർടെയ്ൻമെന്റ്സിന്റെയും ബാനറിൽ ദുഖൽഖർ സൽമാനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. തിരക്കഥയെഴുതി അനൂപ് സത്യൻ ഈ സിനിമ സംവിധാനം ചെയ്യുന്നു. 

ദുൽഖർ സൽമാൻ ,കല്യാണി പ്രിയദർശൻ , ഉർവ്വശി ,കെ.പി. ഏ.സി ലളിത ,ജോണി ആന്റണി , ലാലു അലക്സ് ,സിജു വിൽസൺ ,മേജർ രവി എന്നിവരോടൊപ്പം സന്തോഷ് ശിവൻ ,ജി. വേണുഗോപാൽ എന്നിവരുടെ മക്കളും ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം മുകേഷ് മുരളീധരനും ,എഡിറ്റിംഗ് ടോബിയും, സംഗീതം അൽഫോൺസ് ജോസഫും, ഗാനരചന സന്തോഷ് വർമ്മയും നിർവ്വഹിക്കുന്നു. 

ഫെബ്രുവരി ഏഴിന് " വരനെ ആവശ്യമുണ്ട് " തീയേറ്ററുകളിൽ എത്തും. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.