ആശീർവാദ് സിനിമാസിന് പുതിയ ഓഫീസ് .

നിങ്ങൾ ഓരോരുത്തരും നൽകിയ സ്നേഹവും പിന്തുണയും ഊർജമാക്കി മുന്നോട്ടു പോകുന്ന ആശീർവാദ് സിനിമാസ് കഴിഞ്ഞ ദിവസം ഇരുപത് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. 2000 ജനുവരി 26 മുതൽ നിങ്ങൾ തന്ന സ്നേഹവും വിജയങ്ങളുമാണ് ഇന്നും ഞങ്ങളുടെ ശക്തി.ഈ നേട്ടത്തിൽ എത്തിച്ചേർന്നതിലുള്ള സന്തോഷവും അഭിമാനവും പങ്കു വെക്കുന്നു.. 

ആശീർവാദ് സിനിമാസിന്റെ സ്വന്തമായി ഒരു പുതിയ ഓഫീസ് കൂടി കഴിഞ്ഞ ദിവസം കൊച്ചിയിൽ ആരംഭിച്ചിരിക്കുകയാണ്. മലയാള സിനിമയോടൊപ്പം വളരാനും നിങ്ങൾക്ക് കൂടുതൽ സന്തോഷങ്ങൾ നൽകാനുമുള്ള ശ്രമങ്ങൾ ഇനിയും തുടരാൻ സർവേശ്വരന്റെ അനുഗ്രഹത്തിനൊപ്പം ഏവരുടെയും സഹായ സഹകരണങ്ങളും പിന്തുണയും പ്രാർത്ഥനയും ഒപ്പമുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു...

No comments:

Powered by Blogger.