" മരട് 357 "ൽ അനൂപ് മേനോൻ ,ഷീലു ഏബ്രഹാം ,ധർമ്മജൻ ബോൾഗാട്ടി ,നൂറിൻ ഷെറീഫ് എന്നിവർ പ്രധാന വേഷങ്ങളിൽ .

മരട് 357 -ൽ അനൂപ് മേനോൻ ,ഷീലു ഏബ്രഹാം, ധർമ്മജൻ ബോൾഗാട്ടി , നൂറീൻ ഷെറീഫ് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

മരട് ഫ്ലാറ്റിൽ നിന്ന് കുടിയൊഴിക്കപ്പെട്ട 357 കുടുംബത്തിന്റെയും, ഇതിന്റെ പിന്നിലുള്ള ബന്ധപ്പെട്ടവരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും പങ്കും മറ്റും  വിശദമാക്കുന്ന പ്രമേയമാണ് " മരട് 357 " ൽ പറയുന്നത് .ഭൂമാഫിയയ്ക്ക് എതിരെ ശക്തമായ നിലപാടുകൾ പ്രമേയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

കണ്ണൻ താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അബാം    മൂവിസിന്റെയും, സ്വർണ്ണലയാ  സിനിമാസിന്റെയും ബാനറിൽ ഏബ്രഹാം മാത്യൂവും , സുദർശനൻ കാഞ്ഞിരംകുളവും ചേർന്നാണ് " മരട് 357 '' നിർമ്മിക്കുന്നത്. 

കഥയും, തിരക്കഥയും ,സംഭാഷണവും ഒരുക്കുന്നത്  ദിനേശ് പള്ളത്താണ് . ഛായാാഗ്രഹണം രവിചന്ദ്രനും, ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരിയും ,സംഗീതം 4 മ്യൂസിക്സും  , പശ്ചാത്തല സംഗീതം സാനന്ദ് ജോർജ്ജും ,കലാസംവിധാനം സഹസ് ബാലയും നിർവ്വഹിക്കുന്നു.  ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ .ടി.എം. റഫീഖ് ,വി.ടി. ശ്രീജിത്ത് ,അമീർ കൊച്ചി ,പളനി ,എ.എസ് .ദിനേേശ്  , വാഴൂർ ജോസ്  ,സുനിത സുനിൽ ,യെല്ലോ ടൂത്ത് എന്നിവരാണ് അണിയറ ശിൽപ്പി്കൾ.

മരട് ഫ്ലാറ്റ് നിർമ്മാണത്തിലെ ചതിയും ,എങ്ങനെ നിർമ്മാണാവകാശം കിട്ടിയതെന്നുമുൾപ്പടെയുള്ള കാര്യങ്ങളും ,ഫ്ലാറ്റ് ഉടമകളുടെ ജീവിതവും എല്ലാം " മരട് 357 " ന്റെ  പ്രമേയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്  . 

പട്ടാഭിരാമന്റെ വിജയത്തിന് ശേഷം കണ്ണൻ താമരക്കുളവും ,അബാം    മൂവിസ്  എബ്രഹാം മാത്യുവും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. 


സലിം പി. ചാക്കോ .

2 comments:

  1. Marad 357 the director how it's Kannan thamara. Actually his name is Thamara kannan..Director I.V. Sasi has given the name thamara kannan in my Tamil Movie SOORAIYADAL directed by thamara kannan that time due to his first movie he and scripts writer Pallathu promised for this small movies we finish 70 lakhs promissed. But after finishing the movie the cost will come around 1.75 cr the year 2013..a single rupee not collected from theatres. The hard disc is still with me..thamara kannan not take any risks to sell to this any channels. For a film direction one year he approached me. Now he is financially sound. But I am sick and admitted hospital. After my film he never contact me. He avoided the first producer. As an the member of film producer association and distribution and theatre association member pls check this matter and in future pls check theatre association regarding releasing his film etc. Thanks all associations. Thrilok Cinemas Pandalam. By Thrilok Surendran pillai.

    ReplyDelete
  2. I will submit all documents and brief details to theatre associations. Thanks all officials. Thrilok Cinemas Pandalam
    Surendran pillai

    ReplyDelete

Powered by Blogger.