ഷൈലോക്കിന്റെ മെഗാഷോകൾ തുടരുന്നു. സൂപ്പർ ഹിറ്റിലേക്ക് .


മമ്മൂട്ടി നായകനാകുന്ന "  ഷൈലോക്ക്  ദി മണി ലെൻഡർ " തീയേറ്ററുകളിൽ എത്തി.  അജയ് വാസുദേവാണ് ഷൈലോക്ക് സംവിധാനം ചെയ്തിതിരിക്കുന്നത്  . 

നിരവധി സംഘർഷമുഹൂർത്തങ്ങളും  ,ഇമോഷനും മികച്ച ആക്ഷൻ രംഗങ്ങളുമൊക്കെ കോർത്തിണക്കിയ ഒരു ക്ലീൻ എന്റെർടെയ്നറാണ് " ഷൈലോക്ക് " .

സിനിമ നിർമ്മാതാക്കൾക്ക് പണം പലിശയ്ക്ക് കൊടുക്കുന്ന ബോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പണം പലിശ സഹിതം തിരിച്ച് കിട്ടണം ഇതാണ് ബോസിന്റെ നിയമം .ചെറുപ്പത്തിൽ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹം കൊണ്ട് നടന്നആളാണ് ബോസ് .ആ മോഹം നടന്നില്ല .രസികനായ ബോസ് സിനിമ ഡയലോഗ് പറഞ്ഞാണ് മിക്കപ്പോഴും കാര്യങ്ങൾ പറയുന്നത് .

മമ്മൂട്ടി  ബോസ്, വാൽ  എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമ നിർമ്മാതാവ് പ്രതാപ വർമ്മയായി കലാഭവൻ ഷാജോണും ,സിറ്റി പോലിസ് കമ്മീഷണർ ഫെലിക്സ്സ് ജോണായി സിദ്ദിഖു അഭിനയിക്കുന്നു.  തമിഴ് നടൻ രാജ്കിരൺ അയ്യനാരായും ,മീന ലക്ഷ്മിയായും അഭിനയിക്കുന്നു.  ഹരീഷ് കണാരൻ ( ഗണപതി )  , ബൈജു സന്തോഷ് ( ബാലകൃഷ്ണ പണിക്കർ ), പ്രശാന്ത്  അലക്സാണ്ടർ ( ബ്രോക്കർ കുമാർ) , അർജുൻ ( റാംം ) , ജോൺ വിജയ് ( രങ്കൻ ) ജെയ്സ് ജോസ് ( ഐസക് )  ,അർത്ഥന ( പൊൻകുഴലി )  ,റാഫി (  ചാക്കോ  ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .ബിബിൻ ജോർജ്ജ് , ജോൺ കൈപ്പള്ളിൽ, സന്തോഷ് കീഴാറ്റൂർ  തുടങ്ങിയവരും ഈ സിനിമയിൽ അഭിനയിക്കുന്നു. സംവിധായകരായ അജയ് വാസുദേവ്, ജോസ് തോമസ് എന്നിവർ അതിഥിതാരങ്ങളാണ്. 

ഗുഡ് വിൽ എന്റെർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് തടത്തിലാണ്  ചിത്രം നിർമ്മിക്കുന്നത്.   അനീഷ് ഹമീദ് , ബിബിൻ മോഹൻ എന്നിവർ കഥ, തിരക്കഥ , സംഭാഷണവും , രണദിവെ  ഛായാഗ്രഹണവും , റിയാസ് കെ. ബദർ എഡിറ്റിംഗും , രഞ്ജിത്ത് അമ്പാടിയും ,ജോർജ്ജ് സെബാസ്റ്റ്യൻ എന്നിവർ  മേക്കപ്പും , ആക്ഷൻ അനൽ അരസ് , സ്റ്റണ്ട് ശിവ , രാജശേഖർ , മാഫിയ ശശി ,പിസി എന്നിവരും ,ഹരിനാരായണൻ , വിവേക് ( തമിഴ്) ,രാജ്കിരൺ എന്നിവർ ഗാനരചനയും  , ഗോപീ സുന്ദർ സംഗീതവും, ഗിരീഷ് മേനോൻ കലാസംവിധാനവും ,സ്റ്റെഫി സേവ്യർ, അഭിജിത്ത് എന്നിവർ കോസ്റ്റുമും ,ബൃന്ദാ കോറിയോഗ്രാഫിയും, അജിത്ത് എ .ജോർജ്ജ് ശബ്ദലേഖനവും , കുടമാളൂർ രാജാജി ചീഫ് അസോസിയേറ്റ് ഡയറക്ടറും, സതീഷ് കാവിക്കോട്ട പ്രൊഡക്ഷൻ എക്സിക്യൂട്ടിവും , ഉനൈസ് എസ് , മഹേഷ് ബാലകൃഷ്ണൻ ,സുജയ് എസ്. കുമാർ ,ജോമി ജോൺ എന്നിവർ അസോസിയേറ്റ് ഡയറക്ടേറ്റേഴ്സും ,രോഹിത് കെ. സുരേഷ് സ്റ്റിൽസും നിർവ്വഹിക്കുന്നു. 
ഡിക്സൺ  പൊടുത്താസാണ് പ്രൊഡക്ഷൻ കൺട്രോളർ. 

വില്യം ഷേക്സ്പിയറിന്റെ മർച്ചന്റ് ഓഫ് വെനീസ് എന്ന കഥയിലെ നായകൻ ഷൈലോക്കിന് സമാനമായുള്ള ഒരു കഥാപാത്രമായിട്ടാണ് ഈ ചിത്രത്തിൽ മമ്മൂട്ടി വേഷമിടുന്നത്. രാജ് കിരൺ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്. 

അജയ് വാസുദേവ് തുടർച്ചയായി മമ്മൂട്ടിയെ നായകനാക്കി നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. രാജാധിരാജ ( 2014) ,മാസ്റ്റർപീസ്  ( 2017) എന്നി ചിത്രങ്ങളാണ് അജയ് വാസുദേവ് സംവിധാനം ചെയ്തത്. 

ഡാർക്ക് മേയ്ക്കപ്പിട്ട നെഗറ്റീവ് ടച്ചുള്ള ഹിറോയാണ് ബോസ്. ഒരു മാസ് ഫാമിലി എന്റെർടെയ്നറാണ് " ഷൈലോക്ക് " .നിരവധി കൗതുകങ്ങൾ ഒരുക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. തമിഴ് കഥാപാത്രങ്ങൾക്ക് സിനിമയിൽ ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്.

അനീഷ് ഹമീദ് , ബിബിൻ മോഹൻ എന്നിവരുടെ തിരക്കഥ നന്നായിട്ടുണ്ട്. മുൻ സിനിമകളെക്കാൾ മെച്ചപ്പെട്ട രീതിയിൽ ഈ സിനിമ ഒരുക്കാൻ അജയ് വാസുദേവിന് കഴിഞ്ഞിട്ടുണ്ട്. രണദിവെയുടെ ഛായാഗ്രഹണവും, ഗോപീ സുന്ദറിന്റെ പശ്ചാത്തല സംഗീതവും ഗംഭീരമായി. ആക്ഷൻ രംഗങ്ങൾ സിനിമയുടെ ഹൈലൈറ്റാണ്. 

പഴയ സിനിമകളിലെ സംഭാഷണങ്ങൾ പലതും ബോസ് പറയുന്നത് ശ്രദ്ധിക്കപ്പെട്ടു. .മമ്മൂട്ടിയുടെ കോമഡി രംഗങ്ങളും, രാജ് കിരണിന്റെ അഭിനയ മികവും എടുത്ത് പറയാം. 

എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന മാസ് ചിത്രമാണ് " ഷൈലോക്ക് " .


Rating : 4 / 5 .
സലിം പി . ചാക്കോ .

No comments:

Powered by Blogger.