" സൈക്കോ" ത്രില്ലർ മൂവി.
സൈക്കോ ത്രില്ലർ മൂവി രചനയും, സംവിധാനവും മിസ്കിൻ ചെയ്യുന്നു. ഉദയനിധി സ്റ്റാലിൻ ,ആതിഥിറാവു ഹൈദ്രരി ,നിത്യ മേനോൻ ,റാം, രാജ് കുമാർ പിച്ചുമണി, ഷാജി ഷെൻ ,സിങ്കംപുലി ,ആടുകളം നരേൻ ,രേണുക തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു .
തവീൻ മീർ ഛായാഗ്രണവും , ഇളയരാജ സംഗീതവും ,എൻ. അരുൺകുമാർ എഡിറ്റിംഗും, കബിർ ,മിസ് കിൻ എന്നിവർ ഗാനരചനയും നിർവ്വിക്കുന്നു. ഡബിൾ മീനിംഗ് പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ അരുൺ മൊഴി മാണിക്യം " സൈക്കോ" നിർമ്മിക്കുന്നു.
മിഷ്കിൻ ചിത്രങ്ങൾ എന്നും പ്രിയപ്പെട്ടതാണ് . ഹിച്ച്കോക്കിന് ട്രീബ്യൂട്ട് എഴുതി കാണിച്ച് തുടങ്ങുന്ന
ചിത്രത്തില്ലേക്ക് വന്നാൽ സൈക്കോ എന്ന പേരു സുചിപ്പിക്കുന്ന പോലെ ഒരു സൈക്കോപാത്തിന്റെ കഥയാണ്.
മിഷ്കിൻ ചിത്രങ്ങളിൽ പ്രതീക്ഷിക്കാവുന്ന തരത്തിൽ ഉള്ള ചോര തെറിക്കുന്ന രംഗങ്ങൾ ഒക്കെ മികച്ച രീതിയിൽ ചെയ്തിട്ടുണ്ട്.
ഉദയനിധി സ്റ്റാലിൻ ,നിത്യാ മേനോൻ മികച്ച അഭിനയം കാഴ്ചവച്ചു.ബി ജി എം അത്ര മികച്ചതാക്കാൻ ഇളയരാജക്ക് സാധിച്ചില്ല .ക്യാമറ വർക്ക് നന്നായി .കൊല ചെയ്യാനുള്ള കാരണം അത് വളരെ വ്യത്യസ്തമായി ആണ് അവതരിപ്പിച്ചിരിക്കുന്നത്.
Rating : 3/5 .
സലിം പി. ചാക്കോ .

No comments: