" സൂത്രക്കാരൻ " മാർച്ച് എട്ടിന് തിയേറ്ററുകളിലേക്ക്.

ഒരു മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിലുള്ള " സൂത്രക്കാരൻ " തിരക്കഥയെഴുതി അനിൽരാജ് സംവിധാനം ചെയ്യുന്നു.

ഏറെ ആത്മബന്ധമുള്ള മഠത്തിൽ ശ്രീധരൻ, പനമ്പിൽ പ്രഭാകരൻ , ബാലചന്ദ്രൻ എന്നിവരുടെ കൂട്ടായ്മയിൽ ഒരു സൊസൈറ്റി രൂപികരിക്കുന്നു  . നാട്ടിൽ തൊഴിൽ ഇല്ലാത്തവർക്ക് തൊഴിൽ നൽകുക എന്നതായിരുന്നു സൊസൈറ്റിയുടെ ലക്ഷ്യം. ഇവിടേക്ക് മഠത്തിൽ ശ്രീധരന്റെ മകൻ അരവിന്ദനും, പനമ്പിൽ പ്രഭാകരന്റെ മകൻ ശ്രീജിത്തും കടന്നു വരുന്നു .ശ്രീജിത്ത് കൗൺസിലിംഗുമായി ബന്ധപ്പെട്ടാണ്  എത്തുന്നത്. ഇവിടേക്ക് അശ്വതി എത്തുന്നതും തുടർന്ന് ത്രികോണ പ്രണയത്തിന് സാദ്ധ്യതയേറുകയാണ്. 

അരവിന്ദനെ ഗോകുൽ സുരേഷ് ഗോപിയും ,ശ്രീജിത്തിനെ നിരഞ്ജൻ മണിയൻപിള്ളയും ,അശ്വതിയായി വർഷയും , മഠത്തിൽ ശ്രീധരനെ ലാലു അലക്സും , പനമ്പിൽ  പ്രഭാകരനെ വിജയരാഘവനും , ബാലചന്ദ്രനെ സന്തോഷ് കീഴാറ്റുരും അവതരിപ്പിക്കുന്നു.

ഗ്രിഗറി , പുതുമുഖം മീര , കൈലാഷ്, പത്മരാജ് രതീഷ്, ഷമ്മി തിലകൻ, ശ്രീകുമാർ , ബാല ആർ. നായർ, വിജിലേഷ്, മാലാ പാർവ്വതി , സരയൂ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഗാനരചനയും, സംഗീതവും വിച്ചു ബാലമുരളിയും , ഛായാഗ്രഹണം അനിൽ നായരും , എഡിറ്റിംഗ് സിയാൻ ശ്രീകാന്തും , കലാ സംവിധാനം ത്യാഗുവും, മേക്കപ്പ് പ്രദീപ് രംഗനും, കോസ്റ്റ്യൂം ഡിസൈൻ  കുമാർ എടപ്പാളും, പ്രൊഡക്ഷൻ കൺട്രോളർ എസ്. മുരുകനും നിർവ്വഹിക്കുന്നു. 

സ്മൃതി സിനിമാസിന്റെ ബാനറിൽ വിച്ചു ബാല, മുരളി, ടോമി കെ. വർഗ്ഗീസ് എന്നിവർ ചേർന്നാണ് " സൂത്രധാരൻ " നിർമ്മിക്കുന്നത്. 


സലിം പി. ചാക്കോ

No comments:

Powered by Blogger.