ബാലനടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ടാം തവണയും നേടിയ " അബനി ആദിയ്ക്ക് " നാളെ ( മാർച്ച് 3 ഞായർ 6 പി.എം) പത്തനംതിട്ടയിൽ സ്വീകരണം നൽകും.

രണ്ടാം തവണയും ബാലനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ അബനി ആദിയ്ക്ക് 2019 മാർച്ച് 3 ഞായർ വൈകിട്ട് ആറ് മണിയ്ക്ക് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ട്രിനിറ്റി മുവി മാക്സ് ഒന്നിൽ വച്ച് സ്വീകരണം നൽകുമെന്ന് സംസ്ഥാന കൺവീനർ സലിം പി. ചാക്കോ അറിയിച്ചു. 

തുടർന്ന് അവാർഡിന് അർഹമായ ചലച്ചിത്രം " പന്ത് " വൈകിട്ട് 6.30ന് ട്രിനിറ്റി മൂവി മാക്സ് ഒന്നിൽ പ്രദർശിപ്പിക്കും. പ്രവേശനം  സൗജന്യമായിരിക്കും .

No comments:

Powered by Blogger.