"നാല്പതുകളിലെ പ്രണയം" ഫെബ്രുവരി 13 മുതൽ



 "നാല്പതുകളിലെ പ്രണയം" ഫെബ്രുവരി 13 മുതൽ 


 ഹൃദ്യമായ ഒരു പ്രണയകഥ അതാണ് "നാല്പതുകളിലെ പ്രണയം" നടനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രമേശ് എസ്  മകയിരം തിരക്കഥ എഴുതി സംവിധാനം ചെയ്ത നാല്പതുകളിലെ പ്രണയം (ലവ് ഇൻ ഫോർട്ടിസ് ) ഫെബ്രുവരി 13 മുതൽ കേരളത്തിലെ തീയറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്.


മൂന്ന് സ്ത്രീകളുടെ ജീവിതത്തിലൂടെ എഴുത്തുകാരനും പബ്ലിഷറുമായ ഒരാളുടെ സഞ്ചാരമാണ് മ്യൂസിക് ലവ് സ്റ്റോറിയായ ഈ സിനിമയുടെ പശ്ചാത്തലം . പ്രണയത്തോ ടൊപ്പം സംഗീതത്തിനും വളരെ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ മനോഹര ഗാനങ്ങൾ ഷഹബാസ് അമൻ ,നിത്യ മാമൻ , ഗിരീഷ് നാരായൺ ,അന്നപൂർണ പ്രദീപ് , അമൃത ജയകുമാർ ,കാഞ്ചന ശ്രീറാം ,ഐശ്വര്യ മോഹൻ ,ശ്രെയ അന്ന ജോസഫ് തുടങ്ങിയവരാണ് ആലപിച്ചിരിക്കുന്നത്.

 

ആശ വാസുദേവൻ നായർ , ജെറി ജോൺ , കുടശ്ശനാട്‌ കനകം ,ശ്രീദേവി ഉണ്ണി , മഴ രമേശ് , ഗിരിധർ കൃഷ്ണ ,ക്ഷമ ,മെർലിൻ , പാർഥിപ്,  ഷഹനാസ്, ധന്യ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു . മഴ ഫിലിംസിൻ്റെ ബാനറിൽ രമേശ് എസ് മകയിരം നിർമ്മിച്ച ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം എസ്  ജയൻദാസ് ആണ് നിർവ്വഹിച്ചിരിക്കുന്നത്. ഗാനങ്ങൾ -രമേശ് എസ് മകയിരം ,ആശ വാസുദേവൻ നായർ. സംഗീതം -ഗിരീഷ് നാരായൺ , എഡിറ്റർ- ലിനോയ് വർഗീസ് ,ആർട്ട് -ശ്രുതി , പ്രൊഡക്ഷൻ കൺഡ്രോളർ -എൽദോ സെൽവരാജ് , സൗണ്ട് ഡിസൈൻ -ഷാജി മാധവൻ , മേക്കപ്പ്-ബിനു സത്യൻ , നവാസ് ഷെജി. അസ്സോസിയേറ്റ് ഡയറക്ടർ- ഷാജി എ ജോൺ, അവിനേഷ്‌ ,ജോസ്. ഡിസൈൻ -ആർക്കെ , അജിൽ കല്ലുമ്പുറം.  വിതരണം- എസ് എഫ് സി ആർട്സ്. പി .ആർ .ഓ :  എ.എസ് ദിനേശ്, മനു ശിവൻ.

No comments:

Powered by Blogger.