അരുൺ വിജയിന്റെ " തടം'' സസ്പെൻസ് ത്രില്ലർ മൂവി.

അരുൺ വിജയിനെ നായകനാക്കി മാഹി തിരുമേനി രചനയും  സംവിധാനവും  ചെയ്യുന്ന തമിഴ് സസ്പെൻസ് ത്രില്ലറാണ് " തടം " . തൻയ ഹോപ്പ്, സ്മൃതി വെങ്കിട്ട് ,വിദ്യാ പ്രദീപ് ,സോണിയ അഗർവാൾ ,     ഫെഫ്സി വിജയൻ , യോഗി ബാബു ,മിര ക്യഷ്ണൻ, ചാംസ് , സൂരി ,ആടുകളം നരേൻ എന്നിവർ സിനിമയിൽ അഭിനയിക്കുന്നു .

സംഗീതം സന്തോഷ് നാരായണനും , ഛായാഗ്രഹണം ശക്തി ശരവണനും, എഡിറ്റിംഗ് എൻ. ബി. ശ്രീകാന്തും നിർവ്വഹിക്കുന്നു . രാധാൻ - ദി സിനിമ പീപ്പിൾ ബാനറിൽ ഇന്ദ്രകുമാറാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. 

സസ്പെൻസ് ത്രില്ലർ സിനിമയാണിത്. അരുൺ വിജയ് ഇരട്ട വേഷത്തിൽ അഭിനയിക്കുന്ന ചിത്രമാണിത്. പ്രണയം പറയുന്നുണ്ടെങ്കിലും ,സസ്പെൻസ് മികച്ചതായി അവതരിപ്പിച്ചിട്ടുണ്ട്. 

Rating : 3 / 5.

സലിം പി. ചാക്കോ .

No comments:

Powered by Blogger.