അബനി ആദിയ്ക്ക് രണ്ടാം തവണയും ബാലനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്.

 അബനി ആദിയ്ക്ക് രണ്ടാം തവണയും ബാലനടിക്കുള്ള  സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 

എട്ട് വയസ്കാരിയായ ആമിനയെന്ന മുസ്ലിം പെൺക്കുട്ടിയുടെ ഫുട്ബോൾ പ്രേമവും, ആമിനയ്ക്ക് ഉമ്മുമ്മയുമായുള്ള സ്നേഹ ബന്ധവുമാണ് " പന്ത് " എന്ന സിനിമ പറയുന്നത്. പന്തിലെ അഭിനയ മികവാണ് 2019ലെ ബാലനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡിന് അബനിയെ  അർഹമാക്കിയത് .മനോഹരമായ അഭിനയമാണ് അബനി ഈ ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നത്. 

2016-ലെ മികച്ച ബാലനടിക്കുള്ള അവാർഡും അബനി ആദിയ്ക്ക് ആയിരുന്നു. കുഞ്ചാക്കോ ബോബൻ നായകനായിരുന്ന "  കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ " എന്ന സിനിമയിലെ അഭിനയത്തിനാണ് അന്ന് അവാർഡ് ലഭിച്ചത്.  
അബനിയുടെ പിതാവ് ആദി ആയിരുന്നു " പന്ത് " സംവിധാനം ചെയ്തത്. 

കേരള ബുക്ക് മാർക്ക്  സെക്രട്ടറി ഏ .ഗോകുലേന്ദ്രന്റെയും, സി.പി. ഐ ( എം) പത്തനംതിട്ട ജില്ലാ കമ്മറ്റിയംഗവും ,  പത്തനംതിട്ട നഗരസഭ മുൻ ചെയർപേഴ്സണുമായ അമൃതം ഗോകുലത്തിന്റെ മകൾ അരുണയുടെ മകളാണ് അബനി ആദി.തിരുവനന്തപുരം - പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് അബനി ആദി.സലിം പി. ചാക്കോ .

No comments:

Powered by Blogger.