ജനപ്രിയ നായകനായി വീണ്ടും ദിലീപ്. " കോടതി സമക്ഷം ബാലൻ വക്കീൽ " കോമഡി ആക്ഷൻ ക്രൈം തില്ലർ.

ദിലീപിനെ നായകനാക്കി  ഉണ്ണികൃഷ്ണൻ ബി.  രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് " കോടതി സമക്ഷം ബാലൻ വക്കീൽ " . 

അഡ്വ. ബാലകൃഷ്ണനായി ദിലീപും , അനുരാധ സുദർശനായി മമ്ത മോഹൻദാസും, അൻസാർ അലി ഖാനായി അജു വർഗ്ഗീസും, മന്ത്രിയായി ദിനേഷ് പണിക്കരും , വിൻസെന്റ് തോമസായി കെ.ബി. ഗണേഷ് കുമാറും വേഷമിടുന്നു.

 പ്രിയ ആനന്ദ്, ലെന , സുരാജ് വെഞ്ഞാറംമൂട് , രഞ്ജി പണിക്കർ , സിദ്ദിഖ് , ഹരീഷ് ഉത്തമൻ , പ്രദീപ് കോട്ടയം, ബിന്ദു പണിക്കർ , ഭീമൻ രഘു, സാജിദ് വാഹിയ , സൈജു കുറുപ്പ്, നന്ദൻ ഉണ്ണി, തെസ്നി ഖാൻ  എന്നിവരും അഭിനയിക്കുന്നു.

രാഹുൽ രാജും, ഗോപി സുന്ദറും സംഗീതവും ,ഹരിനാരായണൻ ഗാനരചനയും , അഖിൽ ജോർജ് ഛായാഗൃഹണവും, സമീർ അഹമ്മദ് എഡിറ്റിംഗും പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസും, കോസ്റ്റുംസ് സ്റ്റെഫി സേവ്യറും, മേക്കപ്പ് റോഷൻ ജിയും, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹനനും , ആക്ഷൻ റാം ലക്ഷ്മണനും, സ്റ്റണ്ട് ശിവയും, സുപ്രിം സുന്ദറും നിർവ്വഹിക്കുന്നു.  

വയാകോം 18 ഇൻ അസോസിയേഷൻ വിത്ത് ആർ.ഡി. ഇല്യൂമിനേഷന്റെ ബാനറിലാണ് നിർമ്മാണം .     വയാകോം ആദ്യമായി മലയാളത്തിൽ നിർമ്മിക്കുന്ന സിനിമയാണിത്. 

കമ്മാരസംഭവത്തിന് ശേഷം ദിലീപിന്റെ ശക്തമായ കഥാപാത്രമാണ് ബാലൻ വക്കീൽ .കുഞ്ഞികൂനൻ  , ചാന്ത് പൊട്ട്, മായാമോഹിനി, സൗണ്ട് തോമ , തിളക്കം, ചക്കരമുത്ത്, കമ്മാരസംഭവം  എന്നീ ചിത്രങ്ങളിൽ പത്താം ക്ലാസ്സ് പയ്യൻ മുതൽ 96 - വയസുള്ള കമ്മാരൻ നമ്പ്യാരെവരെ ദിലീപ് ചെയ്ത് കഴിഞ്ഞു. 

അരികെ, മൈ ബോസ്, 2 കൺട്രീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ദിലിപും ,മംമ്ത മോഹൻദാസും ഒന്നിക്കുന്ന ചിത്രമാണിത്. അനുരാധ  എന്ന പേര് മൂന്നാം വട്ടമാണ് മംമ്ത മോഹൻദാസ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത് .

ബാലൻ വക്കിലിന്റെ കോമഡി രംഗങ്ങളാണ് സിനിമയുടെ ആകർഷണം. കോമഡി മാത്രമല്ല ആക്ഷനും, ത്രില്ലും, കോർത്തിണക്കിയ മുഴുനീള എന്റെർടെയിനറാണ് ഈ സിനിമ. പാസഞ്ചർ, മിസ്റ്റർ മരുമകൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ദിലീപ് വീണ്ടും വക്കീൽ വേഷത്തിൽ അഭിനയിക്കുന്നു. 

ദിലീപിന്റെ അഭിനയ മികവ് എടുത്ത് പറയാം. വിക്കൻ വക്കീലായി തിളങ്ങി .സിദ്ദീഖ്, സുരാജ് വെഞ്ഞാറംമൂട് ,അജു വർഗ്ഗീസ് എന്നും നന്നായി അഭിനയിച്ചു. 

കഴിഞ്ഞ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി  ഉണ്ണികൃഷ്ണൻ ബി യുടെ തിരക്കഥ മെച്ചപ്പെട്ടതാണ്. ദിലീപ്- ഉണ്ണികൃഷ്ണൻ ആദ്യ കൂട്ട് കെട്ട് വൻ വിജയത്തിലേക്ക്.


കോമഡി ചേരുവകൾ ഉള്ള മാസ് ചിത്രം .എല്ലാത്തരത്തിലുമുള്ള പ്രേക്ഷകർക്കും ഇഷ്ടപ്പെടാൻ കഴിയുന്ന സിനിമയായി " കോടതി സമക്ഷം ബാലൻ വക്കീൽ " മാറും. 

Rating : 3.5 / 5.

സലിം പി.ചാക്കോ 

No comments:

Powered by Blogger.