പരസ്യചിത്രത്തിലൂടെ ജഗതി ശ്രീകുമാർ മടങ്ങി വരുന്നു.

ഏഴ് വർഷത്തിന് ശേഷം ജഗതി ശ്രീകുമാർ അഭിനയരംഗത്തേക്ക് വീണ്ടും കടന്നു വരുന്നു. 
സിനിമയിലെ സുഹൃത്തുക്കളെ കാണാനും ഇടപഴകാനും സാധിച്ചാൽ ജഗതിയുടെ തിരിച്ചുവരവിന് വേഗത കൂടുമെന്ന് ഡോക്ടറൻമാർ പറഞ്ഞതായി മകൻ രാജ്കുമാർ പറഞ്ഞു. 

ജഗതിയുടെ മകൻ രാജ്കുമാർ ആരംഭിക്കുന്ന പരസ്യ കമ്പനിയായ ജഗതി ശ്രീകുമാർ എന്റർടെയിൻമെന്റ് / ചിത്രീകരിക്കുന്ന പരസ്യചിത്രത്തിലുടെയാണ് ജഗതി ശ്രീകുമാറിന്റെ മടങ്ങി  വരവ്. 

തൃശൂർ ചാലക്കുടിയിലെ വാട്ടർ തീം പാർക്കിന്റെ പരസ്യചിത്രത്തിലുടെയാണ് അദ്ദേഹത്തിന്റെ മടങ്ങി വരവ്. പരസ്യചിത്രത്തിൽ മകൾ പാർവ്വതി ഷോൺ, മകൻ രാജ്കുമാർ ,മറ്റ് ചില കുടുംബാംഗങ്ങൾ എന്നിവരും അഭിനയിക്കുന്നുണ്ട്. സലിം പി. ചാക്കോ

No comments:

Powered by Blogger.