രാംചരണിന്റെ " വിനയ വിധേയ രാമ " ആക്ഷൻ പൊളിറ്റിക്കൽ ത്രില്ലർ .

മെഗാ പവർ സ്റ്റാർ രാം ചരൺ   നായകനാകുന്ന ചിത്രം "  വിനയ വിധേയ  രാമ "  മലയാളം , തെലുങ്ക് , തമിഴ് ഭാഷകളിൽ റിലിസ് ചെയ്തു.ബോയാപതി ശ്രീനുമാണ് രചനയും, സംവിധാനവും നിർവ്വഹിക്കുന്നത്. 

കീരാ അലിയ അദ്വാനിയാണ് നായിക. വിവേക് ഒബ്റോയ് യാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. പ്രശാന്ത്, സ്നേഹ, ആര്യൻ രാജേഷ് , മധുമിത, രവിവർമ്മ , പ്രവീണ , മധു നന്ദനൻ , ഹിമാജ, ഛത്രപതി റാവു, ഹരീഷ് ഉത്തമൻ , മഹേഷ് മഞരേകർ ,സലിം ബയ്ഗ് , ജയപ്രകാശ് , ഹിമ , പൃഥിവി രാജ് എന്നിവരും ,അതിഥിതാരമായി ഇഷ ഗുപ്തയും അഭിനയിക്കുന്നു .

ദേവിശ്രീ പ്രസാദ് സംഗീതവും, ഋഷി പഞ്ചാബി, ബണ്ടി രമേശ് എന്നിവർ ഛായാഗ്രഹണവും ,കോട്ടഗരി വെങ്കിടേശ്വര റാവു എഡിറ്റിംഗും , എസ്. കനൽ കണ്ണൻ ആക്ഷൻ സംവിധാനവും നിർവ്വഹിക്കുന്നു. 

ഡി.വി. വി. എന്റെർടെയിൻമെന്റ്സ്  നിർമ്മിച്ച് പ്രകാശ് ഫിലിംസ് ചിത്രം അവതരിപ്പിക്കുന്നു .രംഗ സ്ഥലത്തിനു ശേഷം രാം ചരൺ  നായകനാകുന്ന ചിത്രമാണ് " വിനയ വിധേയ  രാമ " .

125 കോടി രൂപ മുതൽ മുടക്കുള്ള സിനിമ . അക്ഷന് പ്രാധാന്യം നൽകിയുള്ള സിനിമ .രാഷ്ടിയത്തിന്റെ പശ്ചാത്തലത്തിലുള്ള ത്രില്ലർ .പ്രണയവും, കോമഡിയും ഒക്കെ ചേർന്നുള്ള സിനിമ . 

അനാഥരായ നാല് കുട്ടികൾക്ക്  ഒരു കുഞ്ഞിനെ കിട്ടുന്നു. ഇവരുടെ സഹായത്തിന് ഡോക്ടർ എത്തുന്നു. നാല് പേരെയും പഠിപ്പിച്ച് വലിയ നിലയിൽ ഈ കുഞ്ഞ് (രാം) എത്തിക്കുന്നു. കുടുംബ ബന്ധങ്ങൾക്ക് വില നൽകുന്ന തിരക്കഥയാണ് സിനിമയുടെ ഹൈലൈറ്റ്. 

Rating: 3 / 5.

സലിം പി. ചാക്കോ . 

No comments:

Powered by Blogger.