ദിലീപ്- ബി. ഉണ്ണികൃഷ്ണൻ - മംമ്ത മോഹൻദാസ് ടീമിന്റെ " കോടതി സമക്ഷം ബാലൻ വക്കീൽ " ഫെബ്രുവരി 21 ന് റിലിസ് ചെയ്യും.

ദിലീപിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് " കോടതി സമക്ഷം ബാലൻ വക്കീൽ " . 

അഡ്വ. ബാലകൃഷ്ണനായി ദിലീപും , അനുരാധ സുദർശനായി മമ്ത മോഹൻദാസും, അൻസാർ അലി ഖാനായി അജു വർഗ്ഗീസും, മന്ത്രിയായി ദിനേഷ് പണിക്കരും , വിൻസെന്റ് തോമസായി കെ.ബി. ഗണേഷ് കുമാറും വേഷമിടുന്നു. പ്രിയ ആനന്ദ്, ലെന , സുരാജ് വെഞ്ഞാറംമൂട് , ജനാർദ്ദനൻ,  രഞ്ജി പണിക്കർ , സിദ്ദിഖ് , ഹരീഷ് ഉത്തമൻ , പ്രദീപ് കോട്ടയം, ബിന്ദു പണിക്കർ , ഭീമൻ രഘു, സാജിദ് വാഹിയ , സൈജു കുറുപ്പ്, നന്ദൻ ഉണ്ണി, എലൂർ ജോർജ് എന്നിവരും അഭിനയിക്കുന്നു.

രാഹുൽ രാജും, ഗോപി സുന്ദറും സംഗീതവും ,ഹരിനാരായണൻ ഗാനരചനയും , അഖിൽ ജോർജ് ഛായാഗൃഹണവും, സമീർ അഹമ്മദ് എഡിറ്റിംഗും പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസും, കോസ്റ്റുംസ് സ്റ്റെഫി സേവ്യറും, മേക്കപ്പ് റോഷൻ ജിയും, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹനനും നിർവ്വഹിക്കുന്നു. 

വയാകോം 18 ഇൻ അസോസിയേഷൻ വിത്ത് ആർ.ഡി. ഇ ല്യൂമിനേഷന്റെ ബാനറിലാണ് നിർമ്മാണം .

പാസഞ്ചർ എന്ന ചിത്രത്തിന് ശേഷം വക്കീൽ വേഷത്തിൽ ദിലീപ് ഈ ചിത്രത്തിൽ അഭിനയിക്കുന്നു. സംസാര വൈകല്യമുള്ള വക്കീൽ വേഷത്തിൽ ഈ സിനിമയിൽ ദിലീപ് എത്തുന്നു. മംമ്ത മോഹൻദാസും, ദിലീപും 2 കൺട്രീസിന് ശേഷം ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് " കോടതി സമക്ഷം ബാലൻ വക്കീൽ ". കോമഡിയുടെ പശ്ചാത്തലത്തിലുള്ള കുടുംബചിത്രം കൂടിയാണിത്. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.