ദിലീപ്- ബി. ഉണ്ണിക്യഷ്ണൻ ടീമിന്റെ " കോടതി സമക്ഷം ബാലൻ വക്കീൽ " ഫെബ്രുവരി 21 മുതൽ .ഹോളിവുഡിൽ Interstellar, Avengers, Titanic, The godfather, Captain America, Thor, Worldwarz , Transformers, Kunfu Panda, Ironman തുടങ്ങിയ സിനിമകളുടെ വിതരണ നിർമ്മാണ കമ്പനിയായ Paramount pictures ന്റെ പാരന്റൽ കമ്പനിയും ഇന്ത്യയിൽ ക്വീൻ, ദൃശ്യം, പത്മാവദ്, അന്താദുൻ, അവൾ, ബാസാർ, ബാഗ് മിൽക ബാഗ്, ബോംബേ ടാക്കീസ്, ഗാങ്സ് ഓഫ് വാസെയ്പൂർ തുടങ്ങിയ ഒരു കൂട്ടം മികച്ച സിനിമകളുടെ നിർമ്മാണ കമ്പനിയുമായ Viacom18 Motion pictures നിർമിക്കുന്ന ആദ്യ മലയാള ചലച്ചിത്രമാണ് "  കോടതി സമക്ഷം ബാലൻ വക്കിൽ " . 

 ബി ഉണ്ണികൃഷ്ണനും ദിലീപും ആദ്യമായി ഒന്നിക്കുന്ന ചിത്രം കോമഡി ക്രൈം ത്രില്ലർ ആക്ഷൻ എല്ലാം ഉൾപ്പെടുത്തിയ ഒരു ഫാമിലി എന്റർടൈനറാണ്. നാല് വർഷങ്ങൾക്ക് മുമ്പ് കഥ കേട്ട ശേഷം ലാലേട്ടനാണ് ദിലീപിനെ ചിത്രത്തിലെ നായകനായി നിർദേശിച്ചത്.

അരികെ,മൈ ബോസ്, ടു കൺട്രീസ് എന്നീ സിനിമകൾക്ക് ശേഷം ദിലീപ്-മംമ്ത മോഹൻദാസ് എന്നിവർ ഒന്നിക്കുന്ന ചിത്രത്തിൽ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ എസ്ര, കായംകുളം കൊച്ചുണ്ണി എന്നിവക്ക് ശേഷം പ്രിയാ ആനന്ദും ഒരു പ്രധാന വേഷത്തിലെത്തുന്നു.

കുഞ്ഞിക്കൂനൻ, ചാന്ത്പൊട്ട്, മായാമോഹിനി, സൗണ്ട് തോമ, തിളക്കം, ചക്കരമുത്ത് എന്നിങ്ങനെ പത്താം ക്ലാസ് പയ്യൻ മുതൽ 96 വയസ്സായ കമ്മാരൻ നമ്പ്യാർ വരെ ചെയ്ത് വിസ്മയിപ്പിച്ച ജനപ്രിയനായകൻ ദിലീപ് ബാലകൃഷ്ണൻ എന്ന വിക്കനായ വക്കീലായാണ് ഈ ചിത്രത്തിൽ അവതരിക്കുന്നത്.

ഗോപീ സുന്ദറും രാഹുൽ രാജും ചേർന്നാണ് ചിത്രത്തിൽ സംഗീതം നിർവഹിക്കുന്നത്. ചിത്രത്തിൽ ആക്ഷൻ നിർവഹിക്കുന്നത് റാം ലക്ഷ്മൺ, സ്റ്റണ്ട് ശിവ, മാഫിയ ശശി, സുപ്രീം സുന്ദർ എന്നിവരാണ്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിക്കുന്നു.

ദിലീപ്, മംമ്ത മോഹൻദാസ്, പ്രിയാ ആനന്ദ്, അജു വർഗീസ്, സുരാജ്, സിദ്ധീഖ്, ഹാരിഷ് കണാരൻ , രഞ്ജി പണിക്കർ, ദിനേഷ് പണിക്കർ, ലെന, ബിന്ദു പണിക്കർ, കെ.ബി ഗണേഷ് കുമാർ, സാജിദ് യഹിയ , നന്ദൻ ഉണ്ണി, പ്രദീപ് കോട്ടയം, ഭീമൻ രഘു തുടങ്ങി വലിയ താരനിരയോടെ ഈ ചിത്രം ഫെബ്രുവരി 21ന് റിലീസ് ചെയ്യും.


സലിം പി. ചാക്കോ .

No comments:

Powered by Blogger.