പുതുവർഷ പുലരിയിൽ ജയറാം- വിജയ് സേതുപതി ടീമിന്റെ " മാർക്കോണി മത്തായിയുടെ " ഷൂട്ടിംഗ് ആരംഭിച്ചു.

പുതുവർഷ പുലരിയിൽ " മാർക്കോണി മത്തായിയുടെ " ഷൂട്ടിംഗ് ആരംഭിച്ചു. ജയറാമാണ് നായകൻ. തമിഴ് നടൻ വിജയ് സേതുപതി ആദ്യമായി അഭിനയിക്കുന്ന മലയാളചിത്രമാണിത്. സനിൽ കളത്തിൽ കഥയെഴുതി സംവിധാനം ചെയ്യുന്നു.  

അജു വർഗ്ഗീസ്, ഹരീഷ് കണാരൻ ,ഗ്രിഗറി ,നെടുമുടി വേണു, സിദ്ധാർത്ഥ് ശിവ ,സുധീർ കരമന, മാമുക്കോയ ,കലാഭവൻ പ്രജോദ് , സുനിൽ സുഖദ, ശിവകുമാർ സോപാനം, ശ്രിന്റ എന്നിവരാണ് മറ്റ് താരങ്ങൾ. 

സനിൽ കളത്തിൽ, റെജീഷ് മിഥില എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണം ഒരുക്കുന്നു. സജൻ കളത്തിൽ ഛായാഗ്രഹണവും, അനിൽ പനച്ചൂരാൻ ,ബി.കെ .ഹരി നാരായണൻ എന്നിവർ ഗാനരചനയും , എം. ജയചന്ദ്രൻ സംഗീതവും നിർവ്വഹിക്കുന്നു. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ .സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ ഏ.ജി യാണ് സിനിമ നിർമ്മിക്കുന്നത്. 

No comments:

Powered by Blogger.