ക്രിസ്തുവിന്റെ അവസാന അത്താഴത്തെ ഓർമ്മിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി മമ്മൂട്ടിയുടെ " 18-ാം പടി " . ശങ്കർ രാമകൃഷ്ണൻ സംവിധാനം .

പതിനെട്ട് വയസ്സിന് ശേഷം ഒരു കൂട്ടം യുവാക്കളുടെ ജീവിതയാത്രയാണ്       " 18-ാംപടി  " . ഇവരുടെ പഠന ക്കാലത്ത് നിർണ്ണായക സ്വാധീനം ചെലുത്തുന്ന ജോൺ എബ്രാഹാം പാലയ്ക്കൽ എന്ന കഥാപാത്രമായി മമ്മൂട്ടി അഭിനയിക്കുന്നു. 

ശങ്കർ രാമകൃഷ്ണനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനാണ് ചിത്രം നിർമ്മിക്കുന്നത് 

പ്രിയാമണി, അഹാന കൃഷ്ണകുമാർ, ലാലു അലക്സ്, സുരാജ് വെഞ്ഞാറംമൂട് ,മനോജ് കെ.ജയൻ, മണിയൻ പിള്ള രാജു എന്നിവരാണ് മറ്റ് താരങ്ങൾ .

No comments:

Powered by Blogger.