ബോളിവുഡ് നടൻ ഖാദർ ഖാൻ ( 81) അന്തരിച്ചു.

ശ്വാസ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കാനഡയിലെ ആശുപുത്രിയിൽ ചികിൽസിലിരിക്കെയാണ് ഖാദർ ഖാന്റെ അന്ത്യം. 

1973-ൽ " ധാക് " എന്ന ചിത്രത്തിൽ രാജേഷ് ഖന്നയ്ക്ക് ഒപ്പമാണ് ഖാദർ ഖാൻ സിനിമയിൽ എത്തിയത്. മൂന്നുറോളം ചിത്രങ്ങളിൽ  അഭിനയിച്ചു. അമർ അക്ബർ അന്തോണി, മുഖദ്ദർ കാ സിഖിന്ദർ എന്നി ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. " കൂലി " ഉൾപ്പടെയുള്ള നിരവധി ചിത്രങ്ങളിൽ അമിതാബ് ബച്ചനോടൊപ്പം അഭിനയിച്ചു. 

നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് ,കോമേഡിയൻ എന്നിങ്ങനെ വിവിധ മേഖലകളിൽ സിനിമാരംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. 

No comments:

Powered by Blogger.