ടോവിനോ തോമസ് ,സലീം അഹമ്മദ് ടീമിന്റെ "And the ഓസ്കർ goes to ...." ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

ടോവിനോ തോമസിനെ നായകനാക്കി സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പത്തേമാരി. ആദാമിന്റെ മകൻ അബു, കുഞ്ഞനന്തന്റെ കട എന്നി ചിത്രങ്ങളാണ് ഇതിന് മുൻപ് സലീം  അഹമ്മദ് സംവിധാനം ചെയ്തത്. 

അനു സിത്താരയാണ് നായിക. ശ്രീനിവാസൻ ,ലാൽ, സിദ്ദീഖ്, സലിം കുമാർ, സറീനാ വഹാബ്, അപ്പാനി ശരത്ത് എന്നിവരാണ് മറ്റ് താരങ്ങൾ. 

ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിയാണ് ശബ്ദമിശ്രണം നടത്തുന്നത്. ബിജിപാൽ സംഗീതവും ,മധു അമ്പാട്ട്  ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. അലെൻസ് മിഡിയായും, കനേഡിയൻ മൂവി കോർപ്പും ചേർന്ന്  "  And the ഓസ്കർ goes to  ...." നിർമ്മിക്കുന്നു.

No comments:

Powered by Blogger.