2018-ൽ 157 മലയാള സിനിമകൾ. ബഹുഭൂരിപക്ഷം സിനിമകളും പരാജയം ഏറ്റുവാങ്ങി. നവാഗത സംവിധായകരുടെ മുന്നേറ്റം കണ്ടവർഷം .ടോവിനോയും , നിമിഷയും മിന്നും താരങ്ങൾ.

 2018-ൽ   157 മലയാള  സിനിമകൾ തിയേറ്ററുകളിൽ എത്തി. ബഹുഭൂരിപക്ഷം സിനിമകളും പരാജയപ്പെട്ടു.2018 ജനുവരി ഒന്ന് മുതൽ ഡിസംബർ 31  വരെ 157 സിനിമകളാണ് തീയേറ്ററുകളിൽ എത്തിയത്. ബഹുഭൂരിപക്ഷം  സിനിമകളും സംവിധാനം ചെയ്തത് നവാഗതരാണ്. ഇതിൽ ബഹു ഭൂരിപക്ഷം സിനിമകളും  വികലമായ സൃഷ്ടികൾ ആയിരുന്നു .തൻമുലം പല സിനിമകളും വിജയിച്ചില്ല എന്നതാണ് യഥാർത്ഥ്യം .

ദാവൻജിമൂല ഗ്രാൻഡ് പ്രിക്സ് ,ഈട ,സഖാവിന്റെ പ്രിയസഖി,  ദൈവമെ കൈ തോഴാം K. കുമാറാകണം ,ക്വീൻ ,  കാർബൺ, ശിക്കാരി ശംഭു, ആദി ,ബാഗമതി , സ്ട്രീറ്റ് ലൈറ്റ്സ്, ഹേയ് ജൂഡ്, ആമി, കഥ പറഞ്ഞ കഥ, കളി, റോസാപ്പൂ ,അങ്കനരാജ്യത്തെ ജിമ്മൻമാർ ,ക്യാപ്റ്റൻ, കല്ലായി F.M ,കുഞ്ഞുദൈവം ,നിമിഷം, ബോൺസായി, കല വിപ്ലവം പ്രണയം, കല്യാണം, കിണർ, മൂന്നാം നിയമം, പാതിരകാലം ,ഖലീഫ ,മുഖ്യൻ ,സുഖമാണോ ദാവീദെ ,തേനീച്ചയും പീരങ്കി പടയും, 21 ഡയമണ്ട്സ്‌, ചാർമിനാർ ,മട്ടാഞ്ചേരി ,പൂമരം ,ഇര ,ഷാഡോ ,ഷീർക്ക്, ലോലൻസ് ,എസ്. ദുർഗ്ഗ ,സുഡാനി ഫ്രം നൈജീരിയ, കുട്ടനാടൻ മാർപ്പാപ്പാ ,വികടകുമാരൻ ,സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ആളൊരുക്കം ,ഒരായിരം കിനാക്കൾ ,പരോൾ ,  മെർക്കുറി .പഞ്ചവർണ്ണതത്ത, കമ്മാരസംഭവം ,മോഹൻലാൽ ,സുവർണ്ണപുരുഷൻ,            തോബാമ  ,അരവിന്ദന്റെ അതിഥികൾ ,അങ്കിൾ ,  ചാണക്യതന്ത്രം, ആഭാസം ,എന്റെ പേര് സൂര്യ എന്റെ വീട്, ഈ .മ.യൗ, ബി.ടെക് ,മഹാനദി ,  കുട്ടൻപ്പിള്ളയുടെ ശിവരാത്രി ,നാം ,പ്രേമസൂത്രം ,2 ഡേയ്സ് ,കൃഷ്ണം ,സ്ഥാനം ,സ്കൂൾ ഡയറി , അഭിയുടെ കഥ അനുവിന്റെയും , അങ്ങനെ ഞാനും പ്രേമിച്ചു, കൈത്തോല ചാത്തൻ ,മഴയത്ത്, പയ്ക്കുട്ടി ,ഭരത് എന്ന ഞാൻ ,ഡസ്റ്റ്ബിൻ ,  ഓറഞ്ച് വാലി ,മരുഭൂമിയിലെ മഴതുള്ളികൾ ,ഉരുക്ക് സതീശൻ, വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി , പ്രേമാഞ്ജലി ,ശ്രീഹളളി, ആഷിഖ് വന്ന ദിവസം, ഞാൻ മേരിക്കുട്ടി, അബ്രഹാമിന്റെ സന്തതികൾ ,പോലീസ് ജൂനിയർ, കിടു , ഒന്നുമറിയാതെ ,        പെട്ടിലാബ്രട്രാ ,കേണലും കിണറും, സ്വർഗ്ഗക്കുന്നിലെ കുര്യാക്കോസ് , യുവേഴ്സ്  ലൗവിഗ് ലി , ക്യൂബൻ കോളനി, മൈ സ്‌റ്റോറി, തീറ്റ റപ്പായി , നീരാളി, കൂടെ, ഭയാനകം ,ഒരു പഴയ ബോംബ് കഥ,  സവാരി, എന്നാലും ശരത്ത്, എന്റെ മെഴുകുതിരി അത്താഴങ്ങൾ, കിനാവള്ളി, മറഡോണ ,തീക്കുച്ചിയും പനി തുള്ളിയും ,ചന്ദ്രഗിരി , ഇബിലീസ് , നീലി, ലാഫിംഗ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ  , രണം, തീവണ്ടി, പടയോട്ടം ,ഒരു കുട്ടനാടൻ ബ്ലോഗ്, മാംഗല്യം തന്തുനാനേന, വരത്തൻ, ചാലക്കുടിക്കാരൻ ചങ്ങാതി ,ലില്ലി, ഐക്കരക്കോണത്തെ ഭിഷ്യഗ്വരൻമാർ ,മന്ദാരം , വണ്ടർ ബോയ്സ് , കായംകുളം കൊച്ചുണ്ണി, ശബ്ദം , നോൺസൺസ്, ആനക്കള്ളൻ , ഡാകിനി , ഫ്രഞ്ച് വിപ്ളവം , ജോണി ജോണി യെസ് അപ്പാ ,കൂദാശ, ഹൂ , ഡ്രാമാ , തനഹ , ഒരു കുപ്രസിദ്ധ പയ്യൻ , വള്ളിക്കുടിലെ വെള്ളക്കാരൻ , ജോസഫ്, ലഡു , മൊട്ടിട്ട മുല്ലകൾ , നിത്യഹരിത നായകൻ, ഓട്ടർഷാ , 369 , ഒറ്റയ്ക്കൊരു കാമുകൻ, കോണ്ടസ്സാ , പപ്പാസ് , പ്രേം മസാല , സമക്ഷം , ഇപ്പോഴും എപ്പോഴും സൂതിയായിരിക്കട്ടെ, അവർക്കൊപ്പം , നേർവരേന്ന് ഇമ്മിണി ചരിഞ്ഞു ... താ , കരിങ്കണ്ണൻ ,പവിയേട്ടന്റെ മധുരചൂരൽ , മധുരമിയാത്രം ,ഖരം, ഒടിയൻ ,എന്റെ ഉമ്മാന്റെ പേര്, ഞാൻ പ്രകാശൻ , പ്രേതം 2 , തട്ടുംപുറത്ത് അച്യൂതൻ  ,കെ.ജി.എഫ് ( ഡബ്ബിംഗ്) എന്നീ 157 സിനിമകളാണ് 2018-ൽ പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. 


ഈട,  ക്വീൻ, ശിക്കാരി ശംഭൂ , ആദി ,ഹേയ് ജൂഡ്, ആമി, ക്യാപ്റ്റൻ ,കല വിപ്ലവം പ്രണയം ,കിണർ, പൂമരം, ഇര, എസ്. ദുർഗ്ഗാ ,സുഡാനി ഫ്രം നൈജീരിയ, കുട്ടനാടൻ മാർപാപ്പ ,സ്വാതന്ത്രം അർദ്ധരാത്രിയിൽ ,ആളൊരുക്കം ,പരോൾ, പഞ്ചവർണ്ണ തത്ത ,കമ്മാരസംഭവം ,  മോഹൻലാൽ ,അരവിന്ദന്റെ അതിഥികൾ ,അങ്കിൾ, ചാണക്യതന്ത്രം ,ഈ .മ.യൗ ,ബി.ടെക് ,മഹാനദി ,കാമുകി, കുട്ടൻപിള്ളയുടെ ശിവരാത്രി ,നാം, കൃഷ്ണം, മഴയത്ത്, ശ്രീഹളളി, ഞാൻ മേരിക്കുട്ടി, എബ്രഹാമിന്റെ സന്തതികൾ ,ഒന്നുമറിയാതെ ,സ്വർഗ്ഗക്കുന്നിലെ കുറ്റിയാക്കോസ് ,കൂടെ, ഭായനകം, ഒരു പഴയ ബോംബ് കഥ, സവാരി ,എന്റെ മെഴുകുതിരി അത്താഴങ്ങൾ ,മറഡോണ ,ഇബ് ലീസ് ,തീവണ്ടി ,പടയോട്ടം, ഒരു കുട്ടനാടൻ ബ്ലോഗ് , വരത്തൻ ,ചാലക്കുടിക്കാരൻ ചങ്ങാതി , ലില്ലി, കായംകുളം കൊച്ചുണ്ണി, ശബ്ദം , നോൺസൺസ്, ആനക്കള്ളൻ ,ജോണി ജോണി യെസ് അപ്പാ ,ഒരു കുപ്രസിദ്ധ പയ്യൻ, ജോസഫ്, പവിയേട്ടന്റെ മധുര ചൂരൽ , ഒടിയൻ ,എന്റെ ഉമ്മാന്റെ പേര്, ഞാൻ പ്രകാശൻ ,പ്രേതം 2 ,തട്ടുംപുറത്ത്  അച്ചുതൻ ,കെ.ജി എഫ് ( ഡബ്ബിംഗ് ) എന്നീ സിനിമകളാണ് ശ്രദ്ധിക്കപ്പെട്ടത്.

മമ്മുട്ടിയുടെ  അബ്രഹാമിന്റെ സന്തതികൾ  മികച്ച വിജയം നേടി.  ജയസൂര്യയുടെ ക്യാപ്റ്റൻ മികച്ച വിജയം നേടുകയും, ഞാൻ മേരിക്കുട്ടി നല്ല കളക്ഷൻ നേടുകയും ചെയ്തു .  കുഞ്ചാക്കോ ബോബന്റെ ശിക്കാരി ശംഭുവും, കുട്ടൻനാടൻ മാർപ്പാപ്പയും വൻ വിജയം നേടി. ജയറാമിന് പഞ്ചവർണ്ണതത്തയും , ആസിഫ് അലിയ്ക്ക് ബി. ടെകും നേട്ടം ആയി. ഈ. മ.യൗവിലെ അഭിനയ മികവ് മൂലം  വിനായകനും ,ചെമ്പൻ വിനോദ് ജോസിനും നേട്ടമായി. സുഡാനി ഫ്രം നൈജരീയ വൻ കളക്ഷൻ നേടി. ഇതിലെ അഭിനയ മികവിലുടെ   സൗബിൻ സാഹിറും, സാവിത്രി ശ്രീധരനും, സരസ ബാലുശ്ശേരിയും തിളങ്ങി. പ്രണവ് മോഹൻലാലിന്റെ ആദി മികച്ച വിജയം നേടി. മോഹൻലാലിലെ  അഭിനയമികവ് മഞ്ജു വാര്യർക്ക് നേട്ടമായി. അനു സിത്താരയും ( ക്യാപ്റ്റൻ ) ,നിമിഷ  സജയനും  ( ഒരു കുപ്രസിദ്ധ പയ്യൻ, ഈട) തിളങ്ങി.ടോവിനോ  തോമസ് ( തീവണ്ടി, മറഡോണ , ഒരു കുപ്രസിദ്ധ പയ്യൻ, എന്റെ ഉമ്മാന്റെ പേര് ) എന്നീ ചിത്രങ്ങളിലുടെ ശ്രദ്ധ നേടി. 

ഫഹദ് ഫാസിലിന്റെ വരത്തൻ മികച്ച കളക്ഷൻ നേടി. നിവിൻ പോളി, മോഹൻലാൽ എന്നിവർ അഭിനയിച്ച കായംകുളം കൊച്ചുണ്ണി നൂറ് കോടി ക്ലബിൽ സ്ഥാനം നേടി. മോഹൻലാലിന്റെ ഒടിയൻ 200 കോടി റിക്കാർഡ് കളക്ഷൻ നേടി മുന്നേറുന്നു. ക്രിസ്തുമസ് ചിത്രങ്ങളിൽ ഫഹദ് ഫാസിൽ - സത്യൻ അന്തിക്കാട് ,ശ്രീനിവാസൻ ടീമിന്റെ ഞാൻ പ്രകാശൻ മികച്ച കളക്ഷൻ നേടി മുന്നേറുന്നു. 


 ശിക്കാരി ശംഭു, ആദി, ക്യാപ്റ്റൻ ,സുഡാനി ഫ്രം നൈജീരിയ ,കുട്ടനാടൻ മാർപാപ്പ ,സ്വാതന്ത്രം അർദ്ധരാത്രിയിൽ ,   പഞ്ചവർണ്ണതത്ത, മോഹൻലാൽ, അരവിന്ദന്റെ അതിഥികൾ ,ഈ.മ. യൗ,      ബി. ടെക്ക് , കാമുകി, കുട്ടൻ പിള്ളയുടെ ശിവരാത്രി ,ഞാൻ മേരിക്കുട്ടി, എബ്രഹാമിന്റെ സന്തതികൾ , കൂടെ, ഒരു പഴയ ബോംബ് കഥ , എന്റെ മെഴുകുതിരി അത്താഴങ്ങൾ, മറഡോണ ,തീവണ്ടി, പടയോട്ടം ,ഒരു കുട്ടനാടൻ ബ്ലോഗ് ,വരത്തൻ ,ചാലക്കുടിക്കാരൻ ചങ്ങാതി , കായംകുളം കൊച്ചുണ്ണി, ആനക്കള്ളൻ ,ഒരു കുപ്രസിദ്ധ പയ്യൻ ,ജോസഫ് ,ഒടിയൻ 
എന്നീ ചിത്രങ്ങൾ നല്ല വിജയം നേടി. 

 ബി. അജിത്ത് കുമാർ ( ഈട) , ഡിജോ ജോസ് ആന്റണി (ക്വീൻ) ,ജിതിൻ ജിത്തു ( കല വിപ്ലവം പ്രണയം) ,പ്രിജേഷ് സെൻ (ക്യാപ്റ്റൻ ) ,  സൈജു.എസ്. എസ് ( ഇര) , സഖറിയ ( സുഡാനി ഫ്രം നൈജീരിയ )  , സാജിദ് യാഹിയ ( മോഹൻലാൽ )  ,ഗിരിഷ് ദാമോദർ ( അങ്കിൾ ) ,മിഥുൽ നായർ ( ബി. ടെക്ക്) , ജീൻ മർക്കോസ് (കുട്ടൻ പിള്ളയുടെ ശിവരാത്രി ) , ജോഷി തോമസ് പള്ളിക്കൽ  ( നാം ) , രതീഷ് അബാട്ട് ( കമ്മാരസംഭവം)  , ശരത് സനിദ്രത്ത് ( പരോൾ),  വി.സി അഭിലാഷ് ( ആളൊരുക്കം ) ,ശ്രീജിത്ത് വിജയൻ (കുട്ടനാടൻ മാർപാപ്പ ) , രമേഷ് പിഷാരടി ( പഞ്ചവർണ്ണതത്ത ) , ടിനു പാപ്പച്ചൻ ( സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ )  , ഷാജി പാടൂർ ( അബ്രഹാമിന്റെ സന്തതികൾ ) , റോഷ്‌നി ദിവാകർ ( മൈ സ്റ്റോറി ) ,അശോക് നായർ  ( സവാരി ) , സൂരജ് തോമസ് ( എന്റെ മെഴുകുതിരി അത്താഴങ്ങൾ )  ,  വിഷു നാരായൻ ( മറഡോണ  ) ,  ഫെലിനി ടി.പി ( തീവണ്ടി ) ,റഫീഖ്  ഇബ്രാഹിം ( പടയോട്ടം ) , ഒരു കുട്ടനാടൻ ബ്ലോഗ് (സേതു ) , സൗമ്യ സദാനന്ദൻ ( മാംഗല്യം തന്തുനാനേനാ  ) ,പ്രശോഭ് വിജയൻ ( ലില്ലി) , എം.സി. ജിതിൻ ( നോൺസൺസ്) , സുരേഷ് ദിവാകർ ( ആനക്കളളൻ ) , വി.എ. ശ്രീകുമാർ മോനോൻ (ഒടിയൻ ) , ശ്രീകൃഷ്ണൻ ( പവിയേട്ടന്റെ മധുരചൂരൽ ), ജോസ് സെബാസ്റ്യൻ ( എന്റെ ഉമ്മാന്റെ പേര് ) എന്നീ നവാഗത സംവിധായകരുടെ സിനിമകൾ   ശ്രദ്ധിക്കപ്പെട്ടു. 

മോഹൻലാൽ, ജയറാം, മുകേഷ് എന്നീ താരങ്ങളുടെ മക്കൾ 2018-ൽ ആണ്  സിനിമയിൽ അരങ്ങേറ്റം നടത്തിയത്. പ്രണവ് മോഹൻലാലിന്റെ  ആദിയും, ശരവൺ മുകേഷിന്റെ കല്യാണവും ,കാളിദാസ് ജയറാമിന്റെ  പൂമരവും   റിലിസ് ചെയ്തത് 2018-ൽ ആണ് .

നല്ല സിനിമകളെ പ്രേക്ഷകർ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് 2018-ൽ കാണാൻ കഴിഞ്ഞത്. 


സലിം പി. ചാക്കോ .                      

No comments:

Powered by Blogger.