ആകാശവാണിയിൽ നിന്ന് തെന്നൽ വിരമിച്ചു



ആകാശവാണിയിൽ നിന്ന്  തെന്നൽ വിരമിച്ചു. 26 വർഷത്തെ അകാശവാണി സർവ്വീസിൽ നിന്ന് ശ്രോതാക്കളുടെ പ്രിയങ്കരി തെന്നൽ വിരമിച്ചു. ആകാശവാണി പ്രേക്ഷകർക്ക് ഒരു കാലത്തും ഈ ശബ്ദം മറക്കാൻ കഴിയില്ല. അത്രയ്ക്ക് പ്രേക്ഷകർ ഈ ശബ്ദത്തെ ഇഷ്ട്ടപ്പെട്ടിരുന്നു. ആകാശവാണിയുടെ നാല് ചുവരുകളിൽ ഒതുക്കപ്പെടേണ്ട ഒരാളായിരുന്നില്ല തെന്നൽ. കലാഭവൻ ഗാനമേളകളിലും ചില ഭക്തിഗാന കാസ്റ്ററ്റുകളിലുമായി തെന്നലി ന്റെ ഗാനാലാപനം ഒതുങ്ങി. സംഗീതത്തിന് നിറവും ജാതിയും മതവും ഒന്നുമില്ല എന്ന് നമ്മൾ പറയുന്നു. പക്ഷെ തെന്നലിനോട് സംഗീത രാജാക്കൻമാർ നീതി പുലർത്തിയോ എന്ന് ചിന്തിക്കേണ്ടാ സമയമാണ് ? സഹോദരി മാപ്പ് ...

സലിം പി.ചാക്കോ

No comments:

Powered by Blogger.