കലാഭവൻ അബി അഭിനയിച്ച കറുത്ത സൂര്യൻ ഡിസംബർ എട്ടിന് റിലീസ് ചെയ്യും.
കലാഭവൻ അബി അഭിനയിച്ച കറുത്ത സൂര്യൻ ഡിസംബർ എട്ടിന് റിലീസ് ചെയ്യും. കലാഭവൻ അബി അഭിനയിച്ച അവസാന ചിത്രമാണ് കറുത്ത സൂര്യൻ. രചനയും സംവിധാനവും നിർവ്വഹിക്കുന്നത് ഇ.വി.എം അലിയാണ്. അന്തരിച്ച നടൻ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത വാൽസല്യം സിനിമയുടെ അസോസിയേറ്റ് ഡയറക്ടറാണ് ഇ.വി.എം അലി. മുഹമ്മദ് ഷാ ,റിഷാദ് ,കൊച്ചുപ്രേമൻ ,മഞ്ജുഷാ ,നീന കുറുപ്പ് ,പ്രിയങ്ക നായർ ,സാന്ദ്ര ,കലാഭവൻ അൻസാരി ,ദീപു താമരശ്ശേരി ,ശിവജി ഗുരുവായൂർ ,റസാഖ് പാരഡൈസ് ,പ്രശാന്ത് ഐസക് ,നാരായണൻ പയ്യന്നൂർ ,മിലൻ ,ദിലീപ് കോഴിക്കോട് തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നു. സന്തോഷ് ശ്രീരാഗം (പത്തനംതിട്ട) ക്യാമറയും സംഗീതം ഇ.വി.എം അലിയും നിർവ്വഹിക്കുന്നു.
സലിം പി.ചാക്കോ

No comments: