റിച്ചി ഡിസംബർ എട്ടിന് തീയേറ്ററുകളിൽ എത്തും.
റിച്ചി ഡിസംബർ എട്ടിന് തീയേറ്ററുകളിൽ എത്തും. നിവിൻ പോളി നായകനാവുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണ് റിച്ചി . നേരം ,അവിയൽ തുടങ്ങിയ ചിത്രങ്ങളിൽ നേരത്തെ അഭിനയിച്ചിരുന്നു. അക്ഷൻ ത്രില്ലറാണ് ഈ സിനിമ . ഗൗതം രാമചന്ദ്രൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. കഥ രക്ഷിത് ഷെട്ടിയും തിരക്കഥ രക്ഷിത് ഷെട്ടിയും ഗൗതം രാമചന്ദ്രനും ,സംഗീതം അജനീഷ് ലോക് നാഥും ,എഡിറ്റിംഗ് അതുൽ വിജയും ക്യാമറ പാണ്ടികുമാറും നിർവ്വഹിക്കുന്നു. നടരാജ് സുബ്രമണ്യം ,ശ്രദ്ധഹ ശ്രീനാഥ് ,ലക്ഷമിപ്രിയ ചന്ദ്രമൗലി ,പ്രകാശ് രാജ് ,രാജ് ഭരത് ,തുളസി ,അടുകളം മുരുകദോസ് , ജി.കെ. റെഡി തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു.
കന്നടചിത്രം ഉളിവരു കണ്ടന്തെയുടെ തമിഴ് പതിപ്പാണ് റിച്ചി . നിവിൻ പോളി തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. റൗഡിയായി നിവിൻപോളി സിനിമയിൽ അഭിനയിക്കുന്നു. ആനന്ദ് പയ്യന്നൂരും ,വിനോദ് ഷൊർണ്ണുരും ചേർന്നാണ് റിച്ചി നിർമ്മിച്ചിരിക്കുന്നത്.

No comments: