സദൃശവാക്യം (24: 29) ഫിലിം റിവ്യൂ.
നീ എന്നോട് ചെയ്തതുപോലെ ഞാൻ നിന്നോട് പ്രതികാരം ചെയ്തു എന്ന് നീ വിചാരിക്കരുത് എന്നാണ് സദ്യശ്യവാക്യം (24 :29) -ൽ പറയുന്നത്. ഒരു ഫാമിലി ത്രില്ലറാണ് ഈ സിനിമ . ഐസക് ആന്റണിയെന്ന കഥാപാത്രത്തെ മനോജ് കെ.ജയൻ അവതരിപ്പിക്കുന്നു. ഷീലു ഏബ്രഹാമിന് സിനിമ കരിയറിലെ നല്ല കഥാപാത്രത്തെ ലഭിച്ചിരിക്കുന്നു. ബാലതാരം മീനാക്ഷി ശ്രദ്ധേയ വേഷത്തിൽ സിനിമയിലുണ്ട്. സിദ്ദിഖ് ,വിജയ് ബാബു ,മണിയൻ പിള്ള രാജു ,കലാഭവൻ ഷാജോൺ, മൻ രാജ് തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു. നവാഗതനായ എം.പ്രശാന്ത് സിനിമ സംവിധാനം ചെയ്തിരിക്കുന്നു. വില്ലൻ, ഒപ്പം എന്നീ ചിത്രങ്ങൾക്ക് സംഗീതം നിർവ്വഹിച്ച 4 മ്യൂസിക് ആണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. ഫാമിലി ത്രില്ലർ എന്ന രീതിയിലാണ് സിനിമ പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത് .പ്രേക്ഷകരുടെ പ്രതികരണം എങ്ങനെ എന്ന് കാത്തിരുന്ന് കാണാം.
റേറ്റിംഗ് - 2 .5 / 5.
സലിം പി.ചാക്കോ

No comments: