തിരുട്ട്പയലേ - 2 ഫിലിം റിവ്യൂ .
സോഷ്യൽ ത്രില്ലർ മൂവിയാണിത്. facebook -ലൂടെ പരിചയപ്പെട്ട് സ്ത്രീകളെ ട്രാപ്പിലാക്കുന്നതും അതുമൂലം കുടു:ബങ്ങളിൽ ഉണ്ടാക്കുന്ന വിഷയങ്ങളും സിനിമയിൽ ചർച്ചയാവുന്നു. പോലീസ് സിനിയർ ഓഫീസർ ഉന്നത പദവിലെത്താൻ ജൂനിയറായ ഓഫീസറെ കൊണ്ട് ഫോൺ ടാപ്പിംഗ് നടത്തുന്നതും ഒക്കെ സിനിമയിൽ പശ്ചാത്തലമാണ് .ചിലപ്പോൾ നമ്മൾ തിരുട്ടുപയലുകൾ അകുമെന്നും സിനിമ പറയുന്നു.ഭാര്യ ഭർത്താവിനോട് facebook -നെക്കുറിച്ച് പറയുന്ന ഡയലോഗ് ശ്രദ്ധേയമാണ്. നിങ്ങൾ എന്റെ ജീവനും facebook എന്റെ കാമുകനും എന്ന്? ഇപ്പോൾ നമ്മുടെ സമൂഹത്തിൽ ഉണ്ടായികൊണ്ടിരിക്കുന്ന സോഷ്യൽ പ്രശ്നങ്ങളും ചർച്ചയാവുന്നു. മനോഹരഗാനങ്ങൾ സിനിമയ്ക്ക് മാറ്റ് കൂട്ടി. രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് സൂശി ഗണേശനാണ്. പി. ചെല്ല ദുരൈ ക്യാമറയും ,സംഗീതം വിദ്യാസാഗറും ,എഡിറ്റിംഗ് രാജാ മുഹമ്മദും നിർവ്വഹിക്കുന്നു. ബോബി സിംഹ ,അമല പോൾ ,പ്രസന്ന ,സനം ഷെട്ടി , വിവേക് ,റോബോ ശങ്കർ ,തമീൻ അൻസാരി ,വി.ജെ. ആദംസ് ,വെങ്കിടേഷ് തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു. പ്രേക്ഷകർ ഈ സിനിമ സ്വീകരിക്കും എന്ന് കരുതുന്നു.
റേറ്റിംഗ് .. 3 .5 / 5 .
സലിം പി.ചാക്കോ .

No comments: