History of Joy ഫിലിം റിവ്യൂ ..



നിയമ വിദ്യാർത്ഥിയായ ജോയിയ്ക്ക് ഒരു രാത്രി നേരിടേണ്ടി  പ്രശ്നങ്ങളും അതിനെ തുടർന്ന് അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമ പറയുന്നത്.  വിദ്യാർത്ഥികൾ മദ്യത്തിനും മയക്കു മരുന്നിനും അടിമപ്പെടുമ്പോൾ അവർ മൂലം ഉണ്ടാക്കുന്ന വിഷയങ്ങൾ നന്നായി അവതരിപ്പിച്ചു. കോടിശ്വര പുത്രനായി ജനിക്കുകയും  ചെറുപ്പത്തിലെ അമ്മ നഷ്ടപ്പെടുകയും ചെയ്യുന്ന മകനായി സംവിധായകൻ വിനയന്റെ മകൻ  വിഷ്ണു വിനയ് നല്ല അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.. തന്റെ കഥാപാത്രം ജോയിയെ തൻമയത്തമായി അവതരിപ്പിക്കാൻ  കഴിഞ്ഞിട്ടുണ്ട്.കുടുംബ പശ്ചത്താലം വ്യക്തിയുടെ ജീവിതത്തിന് വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് ഈ സിനിമ ചൂണ്ടി കാണിക്കുന്നു. തെറ്റ് ചെയ്യുന്നവന് അത് തിരുത്തി നല്ല ജീവിതം ഉണ്ടാക്കാൻ അവസരം കൊടുക്കാൻ സമൂഹം തയ്യാറാകണമെന്ന സന്ദേശം നൽകുന്ന സിനിമ . മാതാപിതാക്കളുടെയും മക്കളുടെയും പിടിവാശി ഒന്നിനും പരിഹാരം അല്ല എന്നും സിനിമയിൽ സൂചിപ്പിക്കുന്നു. ഒരു മെക്സിക്കൻ അപരാതയിലുടെ പ്രശസ്തനായ വിഷ്ണു ഗോവിന്ദാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.  .കലഞ്ഞു.ർ ശശികുമാർ സിനിമ നിർമ്മിച്ചിരിക്കുന്നു. ചെറിയ റോളിൽ നിർമ്മാതാവ് ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട്.രതീഷ് ക്യാമറയും അഭിലാഷ് വിശ്വനാഥൻ എഡിറ്റിംഗും ജോവോ ജോർജ്ജ് സുജോ സംഗീതവും നിർവ്വഹിക്കുന്നു. ശിവകാമി ,സായ്കുമാർ ,അപർണ്ണ ,വിനയ് ഫോർട്ട് ,ജോജു ജോർജ് , സുനിൽ സുഗദ, നോബി , നന്ദു തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു.  പ്രേക്ഷകർ ഈ കൊച്ചു സിനിമയെ വിജയിപ്പിക്കുമെന്ന് കരുതാം . 

റേറ്റിംഗ് - 3 / 5.

No comments:

Powered by Blogger.