പൈപ്പിൻ ചുവട്ടിലെ പ്രണയം റിവ്യൂ


പൈപ്പിൻ ചുവട്ടിലെ പ്രണയം.  സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമ .   പ്രണയവും കോമഡിയും സാമൂഹ്യ വിഷയങ്ങളും കോർത്തിണക്കിയാണ് സിനിമ  പ്രക്ഷേകരുടെ മുന്നിൽ എത്തിയിട്ടുള്ളത്. കുടിവെള്ളം ലഭിക്കാൻ പ്രയാസമുള്ള പണ്ടാര തുരുത്തിന്റെ കഥയാണ് സിനിമ പറയുന്നത്. ചിത്രത്തിന്റെ ടീസറും ,ഗാനങ്ങളും   പ്രേക്ഷകരെ തീയേറ്ററുകളിൽ എത്തിക്കുന്നതിന്റെ പ്രധാന ഘടകമായി മാറി. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയം കോമഡി പശ്ചത്താലത്തിൽ അവതരിപ്പിരിക്കുന്നു.  നവാഗതനായ ഡൊമിൻ ഡിസിൽവയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.  നീരജ് മാധവിന് കരിയറിലെ മികച്ച കഥാപാത്രത്തെ കിട്ടിയെന്ന് പറയാം. റീബ മോണിക്കയാണ് നായിക. ശരത് അപ്പാനി ,അ ജു വർഗ്ഗിസ് ,ധർമ്മജൻ ബോൾഗാട്ടി ,സുധി കോപ്പ തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു. ബിജിബാൽ സംഗീതവും പശ്ചാത്തല സംഗീതവും പവി കെ.പവൻ ക്യാമറയും സന്ദീപ് നന്ദകുമാർ എഡിറ്റിംഗും നിർവ്വഹിക്കുന്നു. പ്രേക്ഷകർ  ഈ കൊച്ചു സിനിമയെ സ്വീകരിക്കും എന്ന് പ്രതിക്ഷിക്കാം .

റേറ്റിംഗ് - 3 / 5

No comments:

Powered by Blogger.