ദിവാൻജിമൂല Grand Prix ജനുവരി 5 ന് റിലിസ് ചെയ്യും
ദിവാൻജിമൂല Grand Prix ജനുവരി 5 ന് റിലിസ് ചെയ്യും. കുഞ്ചാക്കോ ബോബൻ നായകനായ ഈ ചിത്രം പ്രദർശനത്തിന് തയ്യാറായി. അനിൽ രാധാകൃഷ്ണൻ മോനോൻ ചിത്രം സംവിധാനം ചെയ്യുന്നു. കോഴിക്കോട് മുൻ ജില്ലാ കളക്ടർ പ്രശാന്ത് നായരും ,അനിൽ രാധാകൃഷ്ണൻ മോനോനും ചേർന്നാണ് തിരക്കഥാ തയ്യാറാക്കിയിട്ടുള്ളത്. അലക്സ് ജെ.പുളിക്കൻ ക്യാമറയും ഗോപി സുന്ദർ സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. നൈല ഉഷ ,വിനായകൻ ,നെടുമുടി വേണു, സിദ്ദിഖ് ,സുധീർ കരമന ,അശോകൻ ,രാജീവ് പിള്ള ,ടിനി ടോം ,ഹരീഷ് കണാരൻ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു.

No comments: